മരുന്നു വിലവര്‍ധന: വ്യാപാരികളെ പഴിക്കരുതെന്ന് സംഘടന
കൊച്ചി: മരുന്നുകളുടെ വിലവര്‍ധനയില്‍ ഔഷധവ്യാപാരികളെ കുറ്റപ്പെടുത്തുന്ന സമീപനം മാറ്റണമെന്ന് ഓള്‍ കേരള കെമിസ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വില നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം കേന്ദ്ര കെമിക്കല്‍ മന്ത്രാലയത്തിനാണ്. വില നിയന്ത്രിക്കാനായി കൊണ്ടുവന്ന ദേശീയ ഔഷധ വില നയം എത്രയും പെട്ടെന്നു നടപ്പിലാക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. വിലവര്‍ധനയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി മേയ് ഒന്നു മുതല്‍ കാസര്‍ഗോഡു നിന്നു തിരുവനന്തപുരത്തേക്കു വാഹനപ്രചാരണജാഥ സംഘടിപ്പിക്കും.


സംഘടനാ തെരഞ്ഞെടുപ്പ് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികളായ ആന്റണി തര്യന്‍, കെ. ശിവശങ്കരന്‍, സോമലാല്‍, ഷാജി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.