കെപ്കോയില്‍ തൊഴില്‍ സംരംഭക കോഴ്സ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോ ചിക്കന്‍ റസ്ററന്റ് മുഖേന ആരംഭിക്കുന്ന താഴെപ്പറയുന്ന സ്വയംതൊഴില്‍ സംരംഭക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍ (42 ദിവസം), ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസ് (21 ദിവസം). ഉദ്യോഗാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും സൌജന്യമാണ്. താത്പര്യമുള്ള പത്താം ക്ളാസ് പാസായിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം - 695 024 എന്ന വിലാസത്തില്‍ മേയ് 15നു മുമ്പ് അപേക്ഷ അയയ്ക്കണം.