വാഴക്കുളം വിശ്വജ്യോതിയിലെ മീരയ്ക്കു റാങ്ക്
മൂവാറ്റുപുഴ: എംജി സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റര്‍ എംടെക് പരീക്ഷയില്‍ വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിലെ മീര മണികണ്ഠന്‍നായര്‍ക്ക് വിഎല്‍എസ്ഐ ആന്‍ഡ് എംബഡഡ് സിസ്റമില്‍ ഒന്നാം റാങ്ക്. എംടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ ആദ്യബാച്ചാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്.

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് കൂടാതെ കംപ്യൂട്ടര്‍ സയന്‍സിലും മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലുമാണ് വിശ്വജ്യോതിയില്‍ എംടെക്കുള്ളത്. പോസ്റ് ഗ്രാജുവേഷനില്‍ എംബിഎ കോഴ്സുമുണ്ട്.2001-ല്‍ ആരംഭിച്ച വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ബിടെക് പ്രോഗ്രാമില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, സിവില്‍ എന്‍ജിനിയറിംഗ് എന്നിവയാണുള്ളത്. കുറഞ്ഞ കാലയളവിനുള്ളില്‍ സംസ്ഥാനത്തെ മികച്ച എന്‍ജിനിയറിംഗ് കോളജുകളില്‍ ഒന്നായി മാറിയ വിശ്വജ്യോതിയില്‍ ഗ്രാജുവേഷനിലും പോസ്റ് ഗ്രാജുവേഷനിലുമായി രണ്ടായിരത്തോളം വിദ്യാര്‍ഥികളുണ്ട്.