കേരള സര്‍വകലാശാല നിയമനത്തില്‍ സംവരണം കൃത്യമായി പാലിക്കും: വൈസ് ചാന്‍സലര്‍
Thursday, November 15, 2012 11:05 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നിയമനത്തില്‍ ഭരണഘടന അനുശാസിക്കുന്ന സംവരണം കൃത്യമായി പാലിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണന്‍ സര്‍വകലാശാല സെനറ്റിനെ അറിയിച്ചു.

നിയമന വിജ്ഞാപനത്തില്‍ ഏതിലെങ്കിലും സംവരണം നിഷേധിക്കുന്ന സ്ഥിതിയുണ്േടാ എന്നു വിശദമായി പരിശോധിച്ച് ഇക്കാര്യത്തില്‍ നീതി ഉറപ്പാക്കും. നിയമനത്തിനു സംവരണം പാലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരം ആശങ്കകള്‍ ദൂരീകരിക്കാന്‍ എല്ലാ ശ്രമവും നടത്തും. അധ്യാപക നിയമനം ഉള്‍പ്പെടെയുള്ളവയില്‍ പരാതിയുണ്െടങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെനറ്റില്‍ നിയമന നടപടികളെയും സംവരണം പാലിക്കുന്നതിനെയും കുറിച്ച് വി.കെ. മധു അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു വൈസ് ചാന്‍സലര്‍. നിയമനങ്ങളില്‍ സംവരണ തത്ത്വം കൃത്യമായി പാലിക്കണമെന്ന പ്രമേയത്തിലെ ആവശ്യം സെനറ്റ് ഏകകണ്ഠായി അംഗീകരിച്ചു. കെ. സുനില്‍കുമാര്‍ പ്രമേയത്തെ പിന്താങ്ങി. ഡോ. ഷാഹുല്‍ ഹമീദ്, വിനോദ് വൈശാഖി, ജോഷി ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രണ്ട് അടിയന്തരപ്രമേയങ്ങളാണ് സെനറ്റിന്റെ പരിഗണനയ്ക്കായി വന്നത്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിന് ഒരു ഉപദേശകസമിതി രൂപീകരിക്കുന്നകാര്യം സിന്‍ഡിക്കറ്റ് പരിഗണിക്കുമെന്ന് ഡോ. സുനില്‍കുമാറിന്റെ സബ്മിഷന് സിന്‍ഡിക്കറ്റംഗം ആര്‍.എസ്. ശശികുമാര്‍ മറുപടി നല്‍കി.

സെനറ്റിന്റെ പ്രമേയങ്ങളില്‍മേല്‍ തുടര്‍നടപടിയും ഉത്തരവും കൃത്യമായി ഉറപ്പുവരുത്തുന്നകാര്യം പരിഗണിക്കുമെന്ന് ഡോ. ഷാഹുല്‍ ഹമീദിന്റെ സബ്മിഷന് സിന്‍ഡിക്കറ്റംഗം ആര്‍.എസ്. ശശികുമാര്‍ മറുപടി പറഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു ജീവനക്കാരുടെ അഭാവം തടസം നില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷാ മൂല്യനിര്‍ണയക്യാമ്പ് നടത്തിപ്പ് അധ്യാപകരുടെ ന്യായമായ ആവശ്യങ്ങളും ആനുകൂല്യങ്ങളും പരിഗണിച്ചുകൊണ്ടുതന്നെ നടത്തുമെന്ന് ഡോ. ടി.പ്രദീപിന്റെ ചോദ്യത്തിനു മറുപടിയായി പ്രോ- വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് പറഞ്ഞു. പിജി രണ്ടാംഘട്ട മൂല്യനിര്‍ണയത്തില്‍ രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്നതായി ബി. ഹരികുമാറിന്റെ ചോദ്യത്തിനു സിന്‍ഡിക്കറ്റംഗം എം. ജമാല്‍കുഞ്ഞ് പറഞ്ഞു.

രണ്ടും നാലും സെമസ്റര്‍ ഡിഗ്രി മൂല്യനിര്‍ണയ ക്യാമ്പ് സെപ്റ്റംബര്‍ 17-ന് തുടങ്ങുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും അത് 13നു തന്നെ തുടങ്ങിയത് ഫലപ്രഖ്യാപനം നേരത്തേ നടത്താന്‍ വേണ്ടിയായിരുന്നെന്ന് അദ്ദേഹം പ്രഫ. പി. ഹരികൃഷ്ണയ്ക്കു മറുപടി നല്‍കി. പ്രാക്ടിക്കല്‍-വൈവ പരീക്ഷകള്‍ക്കു നിയുക്തരാക്കുന്നവരെ ആ ജോലിക്ക് അയയ്ക്കാന്‍ ചില പ്രിന്‍സിപ്പല്‍മാര്‍ വിസമ്മതിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നും ഡോ. എം.എസ്. വസന്തകുമാറിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


സെക്രട്ടറിയേറ്റ് പാറ്റേണ്‍ നിഷേധിച്ചതുള്‍പ്പെടെ ജീവനക്കാരുടെ ശമ്പളസ്കെയിലില്‍ കണ്െടത്തിയ പാകപ്പിഴകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും ഇക്കാര്യത്തില്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും കെ. സുനില്‍കുമാറിന് സിന്‍ഡിക്കേറ്റംഗം ആര്‍.എസ്. ശശികുമാര്‍ മറുപടി നല്‍കി.

ധനവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ ഒരു വിദ്യാര്‍ഥി ഓണ്‍ലൈന്‍ അലോട്ട്മെന്റിന്റെ വ്യാജ മെമ്മോ ഹാജരാക്കിയത് സൈബര്‍സെല്ലിനു വിടുന്നകാര്യം സിന്‍ഡിക്കറ്റ് ചര്‍ച്ചചെയ്യുമെന്നും കോളജിലെ ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടപടികള്‍ പരിശോധിക്കുമെന്നും സിന്‍ഡിക്കറ്റംഗം അഡ്വ. എസ്.പി.ദീപക് പറഞ്ഞു.

അംഗീകാരം നല്‍കിയിട്ടുളള സ്വാശ്രയകോളജുകളില്‍ അധ്യാപകരുടെ യോഗ്യതയും സേവന-വേതന വ്യവസ്ഥയും പരിശോധിച്ച് നിര്‍ദേശം നല്‍കാന്‍ ഇപ്പോള്‍ സമിതി നിലവിലുണ്െടന്നും ആ സമിതി യോഗം ചേര്‍ന്നതായും പ്രഫ. ബി.ഹരികുമാറിന്റെ പ്രമേയത്തിന് വൈസ് ചാന്‍സലര്‍ മറുപടി നല്‍കി.

സര്‍വകലാശാല കാമ്പസില്‍ തരിശുസ്ഥലത്ത് തദ്ദേശീയ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന ഡോ. കെ.പി.ലാലാദാസിന്റെ പ്രമേയവും അക്കാദമിക് സ്റാഫ് കോളജിലെ പരീശീലനത്തില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ നടത്തിപ്പിന്റെ പ്രായോഗികവശങ്ങളെപ്പറ്റി ക്ളാസ് ഉള്‍പ്പെടുത്തണമെന്ന ഡോ.എം. ശങ്കരശര്‍മയുടെ പ്രമേയവും സെനറ്റ് അംഗീകരിച്ചു. പരീക്ഷാജോലി ചെയ്യുന്ന അനധ്യാപകരുടെ വേതനം പരിഷ്കരിക്കണമെന്ന പി.ആര്‍ ബിജുവിന്റെ പ്രമേയം പരിഗണിക്കും.

ഒരുതവണ നല്‍കിക്കഴിഞ്ഞ ബിരുദ സര്‍ട്ടിഫിക്കറ്റ് പിന്നീട് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ നിലവിലുള്ള ഫീസ് ഈടാക്കാന്‍ സെനറ്റ് തീരുമാനിച്ചു.

സൈക്കോളജിയെ സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റിയില്‍ നിന്ന് സയന്‍സ് ഫാക്കല്‍റ്റിയിലേക്ക് മാറ്റുന്നതിനും അറബിക് വകുപ്പില്‍ അസിസ്റന്റ് പ്രഫസറുടെ മൂന്ന് തസ്തിക അനുവദിക്കുന്നതിനും സെനറ്റ് അംഗീകാരം നല്‍കി.

സര്‍വകലാശാലയിലും കോളജുകളിലും അധ്യാപക നിയമനത്തിനും ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള യുജിസി റുഗലേഷന്‍ നടപ്പാക്കാനും സെനറ്റ് അനുമതി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.