മാനന്തവാടി രൂപതയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
മാനന്തവാടി രൂപതയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
Thursday, November 15, 2012 11:17 PM IST
ചെറുതോണി : കോട്ടയം അതിരൂപതയിലെ എസ്.എച്ച് മൌണ്ട് പബ്ളിക് സ്കൂളില്‍ നടന്ന ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന കലോത്സവം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലേക്കാട്ട് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ 9 വേദികളിലായി 14 രൂപതകളില്‍ നിന്നും അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. 64-ാമത് സംസ്ഥാന കലാസാഹിത്യമത്സരങ്ങളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി രൂപത കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോതമംഗലം രൂപതയും മൂന്നാം സ്ഥാനം തലശേരി അതിരൂപതയും കരസ്ഥമാക്കി. സംസ്ഥാന സാഹിത്യമത്സരത്തില്‍ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും പാലാ രൂപത രണ്ടാം സ്ഥാനവും തലശ്ശേരി അതിരൂപത മൂന്നാം സ്ഥാനവും നേടി. കലാ മത്സരത്തില്‍ കോതമംഗലം രൂപത ഒന്നാം സ്ഥാനവും മാനന്തവാടി രൂപത രണ്ടാം സ്ഥാനവും തലശേരി അതിരൂപത മൂന്നാം സ്ഥാനവും നേടി.

സിഎംഎല്‍ 65-ാം വാര്‍ഷിക സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് പുതിയാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു മുളയോലില്‍ ആമുഖപ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി ബെന്നി മുത്തനാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. മാത്യു പുതിയാത്ത്, കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ജോബി പൂച്ചകണ്ടത്തില്‍, സിസ്റര്‍ ലിസ അലക്സ് എസ്.കെ.ഡി, ലൂക്ക് അലക്സ്, സിജോയി സിറിയക്ക്, സുജി തോമസ്, സിജിന്‍ മോന്‍ സിറിയക്ക്, സാലസ് ചാക്കോ, ജീന ജിബി എന്നിവര്‍ പ്രസംഗിച്ചു. 2011-12 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച രൂപതകളായ മാനന്തവാടി, തലശേരി, കോതമംഗലം, മികച്ച മേഖലകളായ കുറവിലങ്ങാട്, കോതമംഗലം, ബത്തേരി, മികച്ച ശാഖകളായ കോതമംഗലം, കയ്യൂര്, ശ്ളീവാപുരം എന്നിവയ്ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്തു. സെബാസ്റ്യന്‍ കരിമാക്കില്‍, ഡെസ്റിലാല്‍ മേച്ചേരി, സിസ്റര്‍ ഷൈനി എസ്.വി.എം., തോമസ് അടപ്പുക്കല്ലുങ്കല്‍, കെ.കെ. ജെയിംസ്, ജോസി ജോസ്, ബാബു പൊന്നോത്ത്, സന്തോഷ് വള്ളോംകോട്ട്, കെ.പി. മാത്യു കടുന്തോട്ട്, ദീപു വലിയമറ്റം, നോബിള്‍ വലിയമറ്റം, ജോയി പടയാട്ടില്‍, ജോസ് കരിക്കുന്നേല്‍, റിങ്കു ചിറപ്പുറം, കെ.കെ ജെയിംസ്, അലക്സ് പുനലൂര്‍, ഐപ്പ് ജോണ്‍ കല്ലുങ്കല്‍, ബിനോയി പള്ളിപ്പറമ്പില്‍, ഷൈജു മഠത്തില്‍, ജോര്‍ജ് പൈകയില്‍, കെ.കെ റെജി എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.