ജീവന്‍ ടിവിയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും: അല്മായ കമ്മീഷന്‍
കൊച്ചി: കത്തോലിക്കാ വിശ്വാസിസമൂഹം മുന്‍കൈയെടുത്ത് ആരംഭിച്ചതും തൃശൂര്‍ അതിരൂപത നേതൃത്വം കൊടുക്കുന്നതുമായ പ്രമുഖ ചാനലായ ജീവന്‍ ടിവി പിടിച്ചെടുത്തു ക്രൈസ്തവവിരുദ്ധ കേന്ദ്രങ്ങള്‍ക്കു മറിച്ചുവില്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍.

കോതിവിധി മറികടന്നു 12നു തിരുവനന്തപുരത്തുചേര്‍ന്ന കമ്പനിയുടെ അസാധാരണ പൊതുയോഗതീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. വിശ്വാസികളില്‍ നിന്ന് ഓഹരിയെടുത്തു ക്രൈസ്തവ സഭയുടെ മാധ്യമമായി ആരംഭിച്ച ജീവന്‍ ടിവി സഭാവിരുദ്ധ കേന്ദ്രങ്ങള്‍ക്കു വില്‍ക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും തൃശൂര്‍, എറണാകുളം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഓഹരിയുടമകളുടെ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി. സെബാസ്റ്യന്‍ പറഞ്ഞു.