എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍: തിരുവല്ലയില്‍ ശില്പശാല
പത്തനംതിട്ട: മഹാത്മഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷമായ 1969ല്‍ സ്ഥാപിതമായതും രാജ്യത്തെ കോളജ് കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വവികാസവും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതുമായ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിനനുസൃതമായി മാറ്റം വരുത്തുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ക്കായി തിരുവല്ലയില്‍ ദ്വിദിന ശില്പശാല സംഘടിപ്പിക്കും.

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവല്ല മഞ്ഞാടി ഡോ.ജോസഫ് മാര്‍ത്തോമ്മാ റിസര്‍ച്ച് ആന്‍ഡ് ക്യാമ്പ് സെന്ററില്‍ നടക്കുന്ന ശില്പശാലയില്‍ ഈ രംഗത്ത് വിദഗ്ധരായ വോളണ്ടിയര്‍മാരെയും മുന്‍ വോളണ്ടിയര്‍മാരെയും പ്രോഗ്രാം ഓഫീസര്‍മാരെയും മുന്‍ പ്രോഗ്രാം ഓഫീസര്‍മാരെയും അധ്യാപകരെയും സാമൂഹിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് എന്‍എസ്എസ് ടെക്നിക്കല്‍ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല.


ശില്പശാലയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒരു ഫുള്‍പേജില്‍ കവിയാത്തവിധം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തയാറാക്കി 22നകം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍, കരിക്കുലം ഡവല്പ്മെന്റെ സെന്റര്‍, എച്ച്എംടി ജംഗ്ഷന്‍, കളമശേരി, എറണാകുളം എന്നി വിലാസത്തില്‍ എത്തിക്കണം. വിശദവിവരങ്ങള്‍ ംംം.ിലൈേരവരലഹഹസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിലും ലഭിക്കും.