സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സഹകരണ ബാങ്ക് കോഴിക്കോട്ട്
കോഴിക്കോട്: തോട്ടമുക്കം കൊടിയത്തൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി സൌരോര്‍ജ പ്ളാന്റ് ഉദ്ഘാടനം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ സഹകരണ ബാങ്കാണിത്. സൌരോര്‍ജരംഗത്തെ മുന്‍നിര കമ്പനിയായ റെന്‍സിങ്ങുമായി ചേര്‍ന്നാണ് പദ്ധതി. എം.ഐ. ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തി.

പാചക വാതകവും വൈദ്യുതിയും ഒഴിവാക്കാവുന്ന സോളാര്‍ ഇന്‍ഡക്ഷന്‍ സ്റ്റൌവിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സോളാര്‍ ഇന്‍വര്‍ട്ടര്‍, സോളാര്‍ ഇന്‍ഡക്ഷന്‍ സ്റ്റൌ, ഗാര്‍ഹിക - വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മിനി പവര്‍ പ്ളാന്റുകള്‍ തുടങ്ങിയവ തവണ വ്യവസ്ഥയില്‍ നല്കുമെന്ന് ബാങ്ക് പ്രസിഡന്റ് മോയന്‍ കൊളക്കാടന്‍ പറഞ്ഞു.


ഉപഭോക്താവിന്റെ ആവശ്യത്തിനും സാമ്പത്തികശേഷിക്കും താങ്ങാവുന്നതുമായ സോളാര്‍ ഗ്രിഡ് പവര്‍ പാക്ക്, സോളാര്‍ പാനല്‍ പാക്ക്, ബാറ്ററി പാക്ക്, 0.5 യൂണിറ്റ് മുതല്‍ 250 യൂണിറ്റ് വൈദ്യുതിവരെ പ്രതിദിനം ലഭിക്കുന്ന നൂതന ഉപകരണങ്ങളാണ് റെന്‍സിംഗ് നിര്‍മിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

37,500 രൂപ മുതല്‍ തുടങ്ങുന്ന ഗ്രിഡ് പാക്കുകളിലൂടെ ഒരു യൂണിറ്റ് മുതല്‍ 25 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കും. ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, എസി, ഡിടിഎച്ച്, ഫാന്‍, അയേണ്‍ ബോക്സ്, മിക്സര്‍ ഗ്രൈന്‍ഡര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗാര്‍ഹികോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 85 9090 8501, 90207 07777. ണലയശെലേ: ംംം.ൃലി്യിര.രീാ