കേരള കാത്തലിക് ഫെഡറേഷന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനതലത്തില്‍ നല്കുന്ന അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. സഭാസേവനം, സാമൂഹികസേവനം, ജീവകാരുണ്യം, വിദ്യാഭ്യാസരംഗം, കാര്‍ഷിക മേഖല, കലാസാഹിത്യമേഖല എന്നീ തലങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള കത്തോലിക്കരെയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.

ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അതതു രൂപതകളിലെ ബിഷപ്പുമാരുടെ സാക്ഷ്യപത്രത്തോടെ 31ന് മുമ്പായി ഫാ.ജോസ് കോട്ടയില്‍, ഡയറക്ടര്‍, കെസിഎഫ്, പിഒസി, പാലാരിവട്ടം, കൊച്ചി 682025 എന്ന വിലാസത്തില്‍ സംക്ഷിപ്ത വിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447810110.