Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
വല്ലാര്‍പാടത്ത് വീണ്ടും രക്തചന്ദനം പിടിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
Inform Friends Click here for detailed news of all items Print this Page
കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്െടയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലില്‍നിന്നു ചകിരിച്ചോറ് എന്ന വ്യാജേന ദുബായിലേക്കു കടത്താന്‍ ശ്രമിച്ച 28 മെട്രിക് ടണ്‍ രക്തചന്ദനം റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) പിടികൂടി. വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് എട്ടു ടണ്ണും പൊള്ളാച്ചിയിലെ ഗോഡൌണില്‍നിന്ന് 20 ടണ്ണുമാണു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു കള്ളക്കടത്ത് ശൃംഖലയുടെ തലവനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ അഞ്ചുപേരെ ഡിആര്‍ഐ അറസ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കസ്റംസ് പരിശോധന പൂര്‍ത്തിയാക്കി ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ഇന്നലെ രാത്രി കപ്പല്‍ കയറ്റേണ്ടിയിരുന്ന കണ്െടയ്നറിലെ ചരക്കാണ് അവസാന മണിക്കൂറില്‍ പിടികൂടിയത്. രക്തചന്ദനം ദുബായില്‍ എത്തിച്ചേശേഷം അവിടെനിന്നു ചൈനയിലേക്കു കടത്താനായിരുന്നു പദ്ധതി. ഇന്ത്യയില്‍ കയറ്റുമതി നിരോധിച്ചിട്ടുള്ള രക്തചന്ദനത്തിനു ചൈന, സിംഗപ്പൂര്‍, തായ്വാന്‍ എന്നിവിടങ്ങളില്‍ വന്‍ ഡിമാന്‍ഡുണ്ട്.

കയറ്റുമതി ഏജന്റായ തൃശൂരിലെ സുവിഹാന്‍ എക്സ്പോര്‍ട്സ് ഉടമ യൂസഫ്, കള്ളക്കടത്ത് ശൃഖലയിലെ പ്രധാനിയായ ചെന്നൈ സ്വദേശി കരുണാകരന്‍ എന്ന കണ്ണന്‍, കള്ളക്കടത്തിനു കണ്െടയ്നര്‍ ലോറി ഏര്‍പ്പാട് ചെയ്തുകൊടുത്ത ഫോര്‍ട്ട്കൊച്ചി വെളി സ്വദേശി ആന്റണി മോറിസ്, കസ്റം സ് ക്ളിയറന്‍സിന് ഒത്താശ ചെയ്തു കൊടുത്ത ഇയാളുടെ സഹായി വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന തൃശൂര്‍ കൂഴൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയകുമാര്‍, കണ്െടയ്നര്‍ ഡ്രൈവര്‍ പ്രകാശ് എന്നിവരെയാണു ഡിആര്‍ഐ അറസ്റു ചെയ്തത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊള്ളാച്ചിയിലെ മുഖ്യപ്രതിയുടെ ഗോഡൌണില്‍നിന്ന് 20 ടണ്‍ രക്തചന്ദനം കൂടി പിടിച്ചെടുത്തത്. പിടിച്ചെടുത്ത രക്തചന്ദനത്തിനു രാജ്യാന്തര വിപണിയില്‍ രണ്ടര കോടിയിലധികം രൂപ വിലമതിക്കുമെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു. വല്ലാര്‍പാടം വഴി നാലു കണ്െടയ്നര്‍ രക്തചന്ദനം നേരത്തെ പലപ്പോഴായി കടത്തിയിട്ടുണ്െടന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കോഫെപോസ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സാധാരണഗതിയില്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി സീല്‍ വച്ച ചരക്ക് പിന്നീട് തുറന്നു പരിശോധിക്കാറില്ല. ടെര്‍മിനല്‍ അധികൃതര്‍ക്കും ഇതു തുറക്കാനാവില്ലെന്നിരിക്കെ ഡിആര്‍ഐ പ്രത്യേക അധികാരമുപയോഗിച്ച് ചരക്ക് കസ്റ്റഡിയിലെടുത്ത് തുറന്നു പരിശോധിക്കുകയായിരുന്നു. കസ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കണ്െടയ്നറിന്റെ മുന്‍ഭാഗത്ത് പകുതിയോളം ചകിരിച്ചോറു നിറച്ച ശേഷം പിന്നിലുള്ള ബാക്കി സ്ഥലത്താണ് രക്തചന്ദനം അടുക്കിവച്ചിരുന്നത്. കണ്െടയ്നറിലുള്ള മുഴുവന്‍ സാധനങ്ങളും കസ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കി പരിശോധിക്കാറില്ല. ഈ സാഹചര്യത്തിലാണു കണ്െടയ്നറില്‍ പകുതിയോളം ചകിരിച്ചോര്‍ നിറച്ചു ബാക്കി സ്ഥലത്ത് രക്തചന്ദനം കയറ്റിയത്.

വല്ലാര്‍പാടത്തുനിന്നു ദുബായിലെത്തിക്കുന്ന രക്തചന്ദനം പിന്നീട് ഹോങ്കോംഗിലേക്കും ചൈനയിലേക്കും ജപ്പാനിലേക്കുമാണു പോകുക. ദുബായില്‍ രക്തചന്ദനം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് തലശേരി സ്വദേശി ഷെഫീക്കും ഹോങ്കോംഗിലെ ഇടനിലക്കാരന്‍ തമിഴ്നാട് സ്വദേശി മൊയ്തീനുമാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു. ചെന്നൈ സ്വദേശി കണ്ണന്‍ കിലോഗ്രാമിന് 35 രൂപ നിരക്കിലാണ് ഇവിടെ നിന്ന് രക്തചന്ദനം ദുബായിലേക്കു കയറ്റിയയക്കുന്നത്. ദുബായിലെത്തുമ്പോള്‍ ഇതിന് കിലോയ്ക്ക് 55 രൂപ വില കിട്ടും. അവിടെ നിന്ന് ഹോങ്കോങ്ങിലെത്തുമ്പോള്‍ വില പലമടങ്ങായി വര്‍ധിക്കും. കിലോയ്ക്ക് 1,000 രൂപ വരെ അവിടെ രക്തചന്ദനത്തിനു ലഭിക്കുന്നുണ്ട്.

ഡിആര്‍ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാഹുല്‍, സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ വി.എസ്. സെയ്ത് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതു രണ്ടാം തവണയാണ് വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ഡിആര്‍ഐ രക്തചന്ദനം പിടികൂടുന്നത്. കഴിഞ്ഞവര്‍ഷം ഓക്ടോ ബറില്‍ റബര്‍ മാറ്റ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 13.7 ടണ്‍ രക്തചന്ദനം ഡിആര്‍ഐ പിടികൂടിയിരുന്നു.


ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും ഒന്നാം പ്രതിയും അപകടങ്ങളിൽ മരിച്ചു
ടി.​​പി. സെ​​ൻ​​കു​​മാ​​റി​​നെ നിയമിക്കാൻ സർക്കാർ കൂടുതൽ സമയം തേടും
കൊ​ടി​യേ​റി; തൃശൂരിന് ഇ​നി പൂ​രല​ഹ​രി
കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം:അമ്മയും മകളും നേരത്തെ കൊല്ലപ്പെട്ടെന്നു സംശയം
കൊട​നാ​ട് കൊ​ല​പാ​ത​കം: പ്ര​​​തി​​​ക​​​ളെ ത​​​മി​​​ഴ്നാ​​​ടി​​​നു കൈ​​​മാ​​​റി
മദ്യശാലയ്ക്കായി ദേശീയപാതയെ തരംതാഴ്ത്തി; സുധീരൻ നിയമ നടപടിക്ക്
കൊടനാട് : മലയാളികളിൽനിന്നു വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി
ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ: സ​​​ർ​​​ക്കാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ
അ​ച്ച​ടി ബ​ന്ദും ക​ളക്‌ടറേറ്റ് ധ​ർ​ണ​യും
കെ​എ​ൽ​​എം മേ​​യ്ദി​​ന സ​​മ്മേ​​ള​​ന​​വും റാ​​ലി​​യും നാ​​ളെ
മാ​വേ​ലി​ക്ക​ര​യി​ല്‍ മാ​വോ​യി​സ്റ്റ് യോ​ഗം;അ​ഞ്ചു പേർക്കു 3 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
ട്രെയിൻ സമയത്തിൽ മാറ്റം
ത​ന്‍റെ കാ​ല​ത്തെ പ​ട്ട​യ​ങ്ങ​ൾ​ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നു ര​വീ​ന്ദ്ര​ൻ
കൈയേറ്റം ഒഴിപ്പിക്കൽ: വിവിധ വിഭാഗങ്ങളുമായി മേയ് ഏഴിനു ചർച്ച
പൊ​ന്പി​ള ഒ​രു​മൈ സ​മ​ര​ക്കാ​രെ ബലമായി അ​റ​സ്റ്റ് ​ചെ​യ്തു
ഐ​​​എ​​​സ് ബ​​​ന്ധം; മലയാളി അഫ്ഗാനിൽ മരിച്ചതായി സൂ​​​ച​​​ന
ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ല: മ​ന്ത്രി എം.​എം.​ മ​ണി
മ​ദ്യ​ഷാ​പ്പു​ക​ൾ വീണ്ടും സ്ഥാപിക്ക​രു​ത്: മാ​ർ ജോർജ് ആ​ല​ഞ്ചേ​രി
ജന്മദിന വർഷം നോക്കി ലോട്ടറി; ഗോപിക്ക് ഒരു കോടി
സിറിയയുടെ സ​ങ്ക​ട​ക്ക​ട​ലി​ൽനി​ന്ന് അ​തി​ജീ​വ​ന സാ​ക്ഷ്യ​ങ്ങ​ളു​മാ​യി
പ്ര​വാ​സി മ​ല​യാ​ളി മധുസൂദനൻ പിള്ളയ്ക്ക് ഒ​​രു കോ​​ടി
സേവനപദ്ധതിയിൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണം: ഗ​വ​ർ​ണ​ർ
മലങ്കര കാത്തലിക് അസോസിയേഷൻ സമ്മേളനം ഇന്ന്
ജൈ​​​വ​​കൃ​​​ഷി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം വി​​​വ​​​രി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ
മ​ത്സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി
മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന്
യു​വ​ജ​ന​സം​ഗ​മവും തീവ്രവാദവിരുദ്ധ പ്രാർഥനയും ഇന്ന്
മണിയുടേത് നീചഭാഷ: എം. എം. ഹസൻ
സാമൂഹ്യ സുരക്ഷാ കോ​ഡ് ത​ട്ടി​പ്പെ​ന്ന് ത​മ്പാ​ൻ തോ​മ​സ്
അ​ധി​കാ​ര​ികൾ​ ജ​നാ​ധി​പ​ത്യ മൂ​ല്യ​ം സം​ര​ക്ഷി​ക്കുന്നില്ല: ഇ. ​ശ്രീ​ധ​ര​ൻ
കെപിവൈഎം സംസ്ഥാന സമ്മേളനം
കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്നു വീ​ണ് അ​യ​ൽ​വാ​സി മ​രി​ച്ചു
ത​ളി​പ്പ​റ​മ്പി​ൽ ഓ​ംനി​ വാ​നും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
വി​​​രാ​​​ജ്പേ​​​ട്ട​​യി​​ൽകാ​​​ർ മ​​​റി​​​ഞ്ഞ് ക​​​ട​​​മ്പൂ​​​ർ സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു
മ​ത്സ്യ​ങ്ങ​ളി​ൽ രാ​സ​വ​സ്തു ചേർത്താൽ ക​ർ​ശ​ന ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
തൊഴിൽ മേഖലയിൽ ശ്രദ്ധേയ മാറ്റം: മന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍
കു​​​ടി​​​വെ​​​ള്ള​ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തു നാ​​ലു ജി​​ല്ല​​ക​​ളി​​ൽ
പോ​ലീ​സുകാരുടെ മോ​ശം പെ​രു​മാ​റ്റം വച്ചുപൊറുപ്പിക്കാനാവില്ല: മു​ഖ്യ​മ​ന്ത്രി
സു​കു​മാ​ർ അ​ഴീ​ക്കോ​ട് ത​ത്ത്വ​മ​സി പു​ര​സ്കാ​രം കാ​നം രാ​ജേ​ന്ദ്ര​ന്
ഉത്തരക്കടലാസ് തിരികെ വാങ്ങാൻ പോലീസ് സഹായം തേടും
പൊ​ന്പി​ള ഒ​രു​മൈ നി​രാ​ഹാ​രം നിർത്തി; സ​ത്യ​ഗ്ര​ഹ സമരം തുടരും
പിഎസ്‌സി പരാതി സ്വീകരിക്കുന്നത് ഇനി ഒാൺലൈനിൽ മാത്രം
കുഞ്ചൻ ന​​ന്പ്യാ​​ർ പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം വാ​സു​ദേ​വ​നും ജ​യ​രാ​ജ് വാ​ര്യ​ർ​ക്കും
വി​നോ​ദ​യാ​ത്ര ദു​രന്തയാ​ത്ര​യാ​യി; ഭാ​ര്യ ഓ​ടി​ച്ച വാ​ഹ​നം ക​യ​റി ഭ​ർ​ത്താ​വി​നു ദാ​രു​ണാ​ന്ത്യം
പൊളിച്ചുകളഞ്ഞ വാഹനത്തിന്‍റെ നികുതി ഒഴിവാക്കാം
ഡോ.​കെ.​എം.​ദി​ലീ​പ് കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
കൊച്ചറ മോഹനൻ നായർ പ്രസിഡന്‍റ്
ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് പ്ര​​​സി​​​ഡ​​​ന്‍റ്
എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട യോ​ഗ​ങ്ങ​ൾ വി​ളി​​ക്കാ​ൻ പാ​ടി​ല്ല
വ​ട​ക്കാ​ഞ്ചേ​രി പീ​ഡ​നം: നു​ണ​പ​രി​ശോ​ധന നടത്തും
പാ​ർ​ട്ടി അ​ച്ച​ട​ക്ക ലംഘനം: കെ.​ജി.​ പു​രു​ഷോ​ത്ത​മ​നെ മാറ്റും
ത​ടി പി​ടി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞ ആ​ന ചരി​ഞ്ഞു
ക​ഞ്ചാ​വ് ക​ട​ത്ത്: നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ
പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
മുൻ കോളജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
ദന്പതികൾസ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭാര്യ മരിച്ചു
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ​പ്രതി ജ​യി​ലിൽ മരിച്ചു
ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു
മ​ണി​യെ മാ​റ്റേണ്ട​തി​ല്ല: കോ​ടി​യേ​രി
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്വാതന്ത്ര്യം ന​ൽ​ക​ണം: കാ​നം
സിഗ്നൽ സംവിധാനം തകരാറിലായി: ട്രെയിനുകൾ വൈകി
വൈദ്യുതി മന്ത്രിയുടെ ഫ്യൂസ് ജനം ഉൗരും: ചെന്നിത്തല
സ​മ​ര​പ്പ​ന്ത​ൽ ആ​ക്ര​മണം: : പോ​ലീ​സ് കേ​സെ​ടു​ത്തു
കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
സെ​ൻ​കു​മാ​റി​ന് ഉടൻ നി​യ​മ​നം ന​ൽ​കി​യില്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ലാ​കും
കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്ക് : അ​മി​ത ഫീ​സോ സ​ർ​വീ​സ് ചാ​ർ​ജോ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല
കേ​ര​ള​ത്തി​ന്‍റെ പ്രി​യ ക്യാ​പ്റ്റ​നു വി​ട
സ്പീ​ഡ് ഗ​വർ​ണ​ർ ന​യം: കേ​ര​ളം വീ​ഴ്ച വ​രു​ത്തി​യെ​ന്നു ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ അം​ഗം
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്നു മീൻ; വില ഇടിഞ്ഞു
വിങ്ങിക്കരഞ്ഞ് സൗ​മ്യ​യു​ടെ അ​മ്മ
കൊ​ട​നാ​ട് എ​സ്റ്റേ​റ്റി​ലെ കൊ​ല​പാതകം: നാ​ലു​പേ​ർ പിടിയിൽ
ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ലി​ശ ഇ​നി മു​ത​ല്‍ പ്ര​തി​മാ​സം ല​ഭി​ക്കും
വ്യാ​പാ​രി​ക​ൾക്ക് എ​തി​ർ​പ്പ്
മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണമെന്ന് ഉമ്മൻചാണ്ടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.