മച്ചാട് അപ്പുനായര്‍ അവാര്‍ഡ് തൃപ്പേക്കുളത്തിന്
തൃശൂര്‍: കൊമ്പുവാദ്യ കുലപതി മച്ചാട് അപ്പുനായരുടെ സ്മരണാര്‍ഥം നല്കുന്ന അവാര്‍ഡ് തൃപ്പേക്കുളം അച്യുതമാരാര്‍ക്കു സമ്മാനിക്കും. 10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് അവാര്‍ഡ്.

ഗുരുവായൂര്‍ നാരായണാലയത്തില്‍ 23നു രാവിലെ 10ന് ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി അവാര്‍ഡുദാനം നിര്‍വഹിക്കും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പൊന്നാട അണിയിക്കും. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ആശംസ നേരും.