പോലീസ് നടപടിക്കെതിരേ പ്രക്ഷോഭമെന്നു മാര്‍ക്കറ്റിംഗ് സംഘടന
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരേ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കു രൂപം നല്കുമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഡയറക്ട് സെല്ലിംഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി പി.എ. ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ടവര്‍ക്കു സംരക്ഷണം നല്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിനായി ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണമെന്നും പി.എം. ജോസഫ് ആവശ്യപ്പെട്ടു.