പ്രവാസി ഭാരതീയ സമ്മേളനം: ഒരു ദിവസം ഗള്‍ഫിനു മാത്രമെന്നു വയലാര്‍ രവി
കൊച്ചി: പ്രവാസി ഭാരതീയ ദിവസില്‍ ഒരു ദിവസം മുഴുവനായി ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനായി നീക്കിവയ്ക്കുമെന്നു കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. അതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കൊച്ചി മെട്രോ പ്രതിസന്ധി പരിഹരിക്കാനായി മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോയ്ക്കായി എ.കെ. ആന്റണിയും താനും ഒരു വട്ടം കമല്‍നാഥിനെ കണ്ടിരുന്നു.