ഓട്ടോ, ടാക്സി നിരക്ക്: ചര്‍ച്ച 21ന്
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്കു വര്‍ധന സംബന്ധിച്ച് 21ന് വൈകുന്നേരം അഞ്ചിനു ഗതാഗത മന്ത്രി വിവിധ ഓട്ടോ, ടാക്സി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വൈകുന്നേരം അഞ്ചിനു മുന്‍പായി സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേംബറില്‍ എത്തിച്ചേരണമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.