ലീഗും കേരള കോണ്‍ഗ്രസും ഭരണം ഹൈജാക്ക് ചെയ്യുന്നു: കെഎസ്യു
ചരല്‍ക്കുന്ന്: മുസ്ലിംലീഗും കേരള കോണ്‍ഗ്രസും കേരള ഭരണത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നു കെഎസ് യു സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി. ലീഗിനെ പ്രീണിപ്പിക്കുന്ന നയമാണു ഭരണത്തില്‍ തുടരുന്നത്. കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങുന്നു. പി. സി.ജോര്‍ജിനെ പോലെയുള്ളവരെ നിയന്ത്രിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.