വാക്കുകള്‍ക്കപ്പുറം ചിലതുണ്െടന്നു പി.ജെ. കുര്യന്‍
കൊച്ചി: കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവെന്ന നിലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയും കേരള സര്‍ക്കാരും ഗൌരവത്തോടെ കാണുമെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ വാക്കുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേരളത്തിലേക്കു വ്യവസായം ഒന്നും വരുന്നില്ലെന്ന് ആന്റണി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്താവന മറ്റു രീതിയിലൊന്നും വ്യാഖാനിക്കുകയും വേണ്ട. അദ്ദേഹം വലിയ നേതാവാണ്. ആ വാക്കുകള്‍ വ്യാഖ്യാനിക്കാന്‍ താനാളുമല്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ ഭാഗമാകണമെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതും ഗൌരവമേറിയതാണെന്നു കുര്യന്‍ കൂട്ടിച്ചേര്‍ത്തു.