ആംവേ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നടപടിയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോ. പ്രതിഷേധിച്ചു
കോട്ടയം: കേരള വ്യവസായ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ആംവേയുടെ കേരളത്തിലെ നാലു മേഖലാ കേന്ദ്രങ്ങള്‍ നോട്ടീസ്പോലും നല്കാതെ അടച്ചുപൂട്ടിയ പോലീസ് നടപടി വ്യവസായ കേരളത്തിനു അപമാനകരമാണെന്ന് ആംവേ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. മികച്ച തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഡയറക്ട് സെല്ലിംഗ് മേഖലയെ തകര്‍ക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ട അസോസിയേഷന്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്കീമുകളെ നിയന്ത്രിക്കുന്നതിനു കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.