മഞ്ഞപ്പനി ഭീഷണി: രണ്ട് നൈജീരിയന്‍ പൌരന്മാരെ തിരിച്ചയച്ചു
നെടുമ്പാശേരി: മഞ്ഞപ്പനി ഭീഷണിയുള്ളതുകൊണ്ട് എമിറേറ്റ്സ് ഫ്ളൈറ്റില്‍ കൊച്ചിയില്‍ വന്നിറങ്ങിയ രണ്ടു നൈജീരിയന്‍ പൌരന്മാരെ തിരിച്ചയച്ചു. ഇസ അബ്ദുള്‍ ലത്തീഫ്, ഇസ ഇനോല എന്നിവരെയാണു വന്ന ഫ്ളൈറ്റില്‍ തന്നെ കയറ്റിവിട്ടത്. നിശ്ചിത കാലാവധിക്കുള്ളില്‍ മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ്പെടുത്ത രേഖ ഇവരുടെ കൈയിലു ണ്ടായിരുന്നില്ല.