വിദേശനിക്ഷേപം: ഐഎന്‍ടിയുസിയോടു യോജിപ്പില്ലെന്ന് എച്ച്എംഎസ്
കൊച്ചി: മൂലധനത്തിന്റെ പേരില്‍ വിദേശനിക്ഷേപത്തിനായി രാജ്യത്തെ മുഴുവന്‍ മേഖലയും തുറന്നുകൊടുക്കണമെന്നുള്ള ഐഎന്‍ടിയുസി നിലപാടിനോടു യോജിക്കാനാകില്ലെന്ന് എച്ച്എംഎസ്.

സമ്പദ്ഘടനയും സാമൂഹ്യസുരക്ഷയും യോജിക്കാത്ത രീതിയിലുള്ള വിദേശനിക്ഷേപം രാജ്യത്തിനു ഗുണകരമല്ലാത്തതിനാല്‍ വിദേശനിക്ഷേപം നിയന്ത്രണവിധേയമാക്കണമെന്നും സംസ്ഥാന സെക്രട്ടറി ടോമി മാത്യു അഭിപ്രായപ്പെട്ടു.


ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനം മൂലം ഒരു വ്യവസായസ്ഥാപനവും അടച്ചുപൂട്ടിയിട്ടില്ല. എന്നാല്‍, കരാര്‍ തൊഴിലിന്റെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സംഘടിതശ്രമം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. തൊഴില്‍രംഗത്തെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കാസര്‍കോഡുനിന്നു തിരുവനന്തപുരം വരെ എച്ച്എംഎസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രചരണജാഥ ഫെബ്രുവരി മൂന്നിനു തുടങ്ങും.