Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ചാല ടാങ്കര്‍ ദുരന്തം: പൊതുമരാമത്തുവകുപ്പ് പ്രതിയായേക്കും
Inform Friends Click here for detailed news of all items Print this Page
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: ചാലയില്‍ പാചകവാതക ബുള്ളറ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. കഴിഞ്ഞ ഓഗസ്റ് 27നു രാത്രിയാണു ബുള്ളറ്റ് ടാങ്കര്‍ ചാല ബൈപാസിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞു പൊട്ടിത്തെറിച്ചു വന്‍ ദുരന്തമു ണ്ടായത്. ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സേലം സ്വദേശി മുത്തയ്യനെ മാത്രമാണു നിലവില്‍പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനുള്ള കേസ് മാത്രമാണു ഇയാള്‍ക്കെതിരേയുള്ളത്. മുത്തയ്യനെ മാത്രം പ്രതിയാക്കി, ഭാവിയില്‍ പാചകവാതക ടാങ്കറടക്കമുള്ള എക്സ്പ്ളോസീവ് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണം എന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ തീരുമാനം.

പൊതുമരാമത്തു വകുപ്പിനെതിരേ ചില പരാമര്‍ശങ്ങള്‍ മാത്രം മതിയെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍, പൊതുമരാമത്തു വകുപ്പിനെതിരേ തദ്ദേശവാസികളായ ഭാസ്കരന്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ രേഖാമൂലം പരാതി നല്കി. ഇതോടെ പൊതുമരാമത്തു വകുപ്പിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരോട് ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇതിനായി ഉന്നതതല യോഗം വിളിക്കും.

ഇന്നു വൈകുന്നേരം കോഴിക്കോട് ഐജി ബി. സന്ധ്യയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. അപകട സൂചനാ ബോര്‍ഡ് സ്ഥാപിക്കാത്തതാണു പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ പ്രധാന വീഴ്ച. എക്സ്പ്ളോസീവ് സാധാനങ്ങള്‍ കൊണ്ടുപോകുന്നതിനായി കൈവശം വയ്ക്കേണ്ട അഞ്ചു രേഖകളുടെ പരിശോധനയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒറിജിനല്‍ രേഖകള്‍ ടാങ്കറിനൊപ്പം കത്തി നശിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ രേഖകളുടെ കോപ്പികളുമായി ചെന്നൈയിലെയും ഐഒസിയിലെയും ഓഫീസുകളിലെത്തിയാണു പരിശോധന നടത്തിയത്.

എന്നാല്‍, കണ്‍ട്രോള്‍ ഓഫ് എക്സ്പ്ളോസീവ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്കിയ എന്‍ജിനിയര്‍മാരായ പാര്‍ഥസാരഥി, സെക്കന്തീര്‍ എന്നിവര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇതിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ഒളിവില്‍ പോയിരുന്ന ടാങ്കര്‍ ഉടമ തമിഴ്നാട് നാമക്കല്‍ സ്വദേശി സേലം റോഡില്‍ കണ്‍മണി, ഭര്‍ത്താവ് ദുരൈരാജ് എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ക്കു വാഹനനിയമങ്ങള്‍ സംബന്ധിച്ചു കാര്യമായ അറിവില്ലെന്നു വ്യക്തമായിട്ടുണ്ട്.

ഏജന്റുമാര്‍ വഴിയാണ് ഇവര്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. ടാങ്കറിന്റെ ഡി -ക്വിറ്റുവരെ പുതിയതാണെന്നു വ്യക്തമായിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ തകിടിന്റെ പരിശോധനയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ദുരന്തത്തില്‍ 20 പേര്‍ക്കു സാരമായി പൊള്ളലേല്‍ക്കുകയും നിരവധി വീടുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, കൃഷി എന്നിവ കത്തിനശിക്കുകയും ചെയ്തിരുന്നു.


കലോത്സവത്തിൽ കോഴിക്കോടൻ കുതിപ്പ്
മദ്യപാനം മൗലികാവകാശമല്ല
അനൂപിനെതിരേ അന്വേഷണം
പിഎഫ് പെൻഷൻ വാങ്ങുന്നവർക്കും ക്ഷേമ പെൻഷൻ
സംസ്ഥാനത്തു മൂന്നു ശതമാനം ക്ഷാമബത്ത
വിമൽജ്യോതി: പ്രതിഷേധം ഇരന്പുന്നു
ഏനാത്ത് പാലം: ഡിപ്പാർട്ട്മെന്‍റ് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
വൈദ്യുതി നിരക്കു വർധന ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ
വരൾച്ച: റവന്യു-കൃഷി മന്ത്രിമാർ ജില്ലകളിൽ നേരിട്ടെത്തും
മാ​ട്ടു​പ്പെ​ട്ടി പ​വ​ർ ഹൗ​സി​ൽ ചോ​ർ​ച്ച
‘വ​രും​ത​ല​മു​റ​യു​ടെ ഭാ​വി​യെ ക​രു​തി മ​ല​യോ​ര​ ജ​നത’
ഡിവൈഎഫ്ഐക്കാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
പ​ട്ടാ​മ്പി​യി​ൽ 30 പേരെ പേപ്പട്ടി കടിച്ചു
പെട്രോൾ പ​മ്പു​ക​ൾ ​23ന് അടച്ചിടും
ഇടതുപക്ഷത്തെ കടന്നാക്രമിച്ചു മുന്നേറാൻ ബിജെപി നയം
റ​ബ​ർ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു ; ചൂ​ടി​ൽ ടാ​പ്പിം​ഗ് നി​ല​യ്ക്കു​ന്നു
നളിനി നെറ്റോയ്ക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു
അണിഞ്ഞൊരുങ്ങി അതിരമ്പുഴ
റീ-സർവേ നടപടികൾ 26നു പുനരാരംഭിക്കും
എഴുത്തുകാരെ അപമാനിക്കുന്നതു കേരളത്തിനാകെ അപമാനം: വി.എസ്
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നു പു​തി​യ ഭ​ര​ണഘടന
ദ​ളി​ത് പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കും: സി​എ​സ്ഐ സി​ന​ഡ്
മാരാമൺ കൺവൻഷനു ഫെബ്രുവരി 12നു തുടക്കമാകും
ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
ശ​ബ​രി​മ​ലയിൽ സ്ത്രീകൾക്കു നി​യ​ന്ത്ര​ണം മാത്രം: പ്രമീളാദേവി
ജനവഞ്ചനയെന്നു സ്കറിയാ തോമസ്
ഡെന്‍റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
സ്വതന്ത്ര നിലപാടിൽ മാറ്റമില്ല: കേരള കോൺഗ്രസ് - എം
കേ​ര​ള കോ​ണ്‍ഗ്രസ് -എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി 21ന്
ജിഎസ്ടി വരുമ്പോൾ 20 ശതമാനം വരുമാന വർധന: മന്ത്രി തോമസ് ഐസക്
ശ​ബ​രി​മ​ല സേ​ഫ് സോ​ണ്‍ വൻ വിജയം; പദ്ധതി വ്യാപിപ്പിക്കും
ഐ​​എ​​എ​​സു​​കാ​​ർ​​ക്കു ചി​​ല പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്: ധനമന്ത്രി
ന​ഗ്ന​നാ​ക്കി കെട്ടിയിട്ടു മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ചു പേർ അ​റ​സ്റ്റിൽ
ലി​സി ആ​ശു​പ​ത്രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഇന്നസെന്‍റ്
വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മം അ​ന്വേ​ഷി​ക്കും
ജി​​ഷ്ണുവിന്‍റ കു​​ടും​​ബ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണം സർക്കാർ ഏ​​റ്റെ​​ടു​​ക്ക​​ണം: സുധീരൻ
സഹകരണ പ്രതിസന്ധി: കേന്ദ്രം തെറ്റു തിരുത്തണമെന്നു മുഖ്യമന്ത്രി
കളക്ടർമാർ ഗ്രാമസഭ വിളിക്കണമെന്ന കേന്ദ്ര നിർദേശം സംസ്ഥാനം തള്ളി
മി​ക്സി​ക്കക​ത്ത് ഉ​രു​ക്കി​യൊഴിച്ച 2.759 കി​ലോഗ്രാം സ്വർണം പിടിച്ചു
സ്പീക്കർക്കു സുധീരന്‍റെ കത്ത്
36.5 കോ​ടി കു​ടി​ശി​ക; ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ൽ ജ​പ്തി​ചെ​യ്തു
വി​മ​ൽ​ജ്യോ​തി കോളജ് അ​ക്ര​മം: സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​നെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള അ​ജ​ൻഡ -കെ.​സി. ജോ​സ​ഫ്
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ഇ​ട​തു​ന​യം വ്യ​ക്ത​മാ​ക്ക​ണം:
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
എൽഎൽഎം പ്രവേശന പരീക്ഷ മാറ്റി
സു​കു​മാ​ർ അ​ഴി​ക്കോ​ട് പു​ര​സ്കാ​രം ബി. ഇ​ക്ബാ​ലി​ന്
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​കനി​യ​മ​നം: കോടതി വി​ശ​ദീ​ക​ര​ണം തേ​ടി
മാ​ന്ത്രി​ക​രു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇന്ന്
ഡോക്ടർമാർക്കു സെമിനാർ
വേണാടിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ്
ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സ മ​ത്സ​രം
ചെ​മ്പേ​രി വിമൽജ്യോതി എ​ൻ​ജി. ​കോ​ള​ജി​ൽ ഡി​വൈ​എ​ഫ്ഐ അ​ഴിഞ്ഞാട്ടം
റബർവില 150 കടന്നു
ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളുടേതു സുതാര്യ പ്രവർത്തനം: മാ​ർ ആ​ല​ഞ്ചേ​രി
സംസ്ഥാന സ്കൂൾ കലോത്സവം: പാ​​ല​​ക്കാ​​ട് മുന്നേറുന്നു
കോണ്‍ഗ്രസിനു താത്കാലിക ആശ്വാസം
ഡി​​​വൈ​​​എ​​​ഫ്ഐ​​​ ഗു​​​ണ്ടാ​​​യി​​​സം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾക്കു നേരേയുള്ള വെ​​​ല്ലു​​​വി​​​ളി: ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത
കേന്ദ്രത്തിനു പിന്നാലെ ഗാന്ധിനിന്ദയുമായി സംസ്ഥാന സർക്കാരും
ഫാ. ജോർജ് കുന്നംകോട്ട് അന്തരിച്ചു
നോ​ട്ട് നി​രോ​ധ​നം: അ​ഭി​പ്രാ​യം ആ​വ​ർ​ത്തി​​ച്ച് എം​.ടി
മന്ത്രിമാരെല്ലാം തുല്യരെന്നു മുഖ്യമന്ത്രി
യുഡിഎഫിന്‍റെ സമരപരമ്പര ഇന്നു രാജ്ഭവൻ മാർച്ചോടെ തുടങ്ങും
വിവാദ പ്രസ്താവനകളിൽ മുങ്ങി ബിജെപി സംസ്ഥാന കൗൺസിൽ
ഏനാത്ത് പാലത്തിന്‍റെ തൂണുകൾ ബലപ്പെടുത്തൽ:റിപ്പോർട്ട് നാളെ പരിഗണിക്കും
സ​ഹ​ജീ​വി​ക​ളോ​ടും പ​രി​സ്ഥി​തി​യോ​ടും നീ​തി​യു​ള്ള​വ​രാ​വ​ണം: കർദിനാൾ മാ​ർ ക്ലീ​മി​സ്
സിഎസ്ഐ മോഡറേറ്ററായി ബിഷപ് റവ. തോമസ് കെ. ഉമ്മൻ സ്ഥാനമേറ്റു
കറൻസി: പി.​സി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു
സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞു
കാ​ഞ്ഞൂ​ർ തി​രു​നാ​ളി​നു കൊ​ടി​യേ​റി
ത​ട്ടേ​ക്കാ​ട്: തെ​ളി​വെ​ടു​പ്പു ന​ട​ത്തി
അതിരമ്പുഴ തിരുനാൾ: നാളെ കൊടിയേറ്റ്
മഞ്ഞനിക്കര പെരുന്നാളിന് ഫെബ്രുവരി അഞ്ചിനു കൊടിയേറും
ഇ​ൻ​ഫാം ജ​ന​ര​ക്ഷാ അ​വാ​ർ​ഡ് ജോ​​​​സ് മാ​​​​വേ​​​​ലി​​​​ക്കു സ​മ്മാ​നി​ച്ചു
പി​റ​വം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ റോ​ഡി​ലി​ട്ടു തല്ലി
സ​ക്കീ​ർ ഹു​സൈ​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നു നോ​ട്ടീ​സ്
ആ​ബേ​ല​ച്ച​ന്‍റെ 97-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും മെ​ഗാ​ഷോ ഉ​ദ്ഘാ​ട​ന​വും നാ​ളെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.