മാര്‍ ക്ളീമിസ് ബാവ ഇന്നു വത്തിക്കാനിലേക്ക്
തിരുവനന്തപുരം: സ്ഥാനാരോഹണ ച്ചടങ്ങിനായി നിയുക്ത കര്‍ദിനാള്‍ മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ ഇന്നു പുലര്‍ച്ചെ 4.30ന് വത്തിക്കാനിലേക്ക്. 24ന് പ്രാദേശിക സമയം രാവിലെ 11നാണു സ്ഥാനാരോഹണച്ചടങ്ങ്.

ഇന്നലെ പട്ടം കത്തീഡ്രലില്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ നിയുക്ത കര്‍ദിനാള്‍ പ്രാര്‍ഥന നടത്തി. പിന്നീട് ആധ്യാ ത്മിക ഗുരു ഫാ. ബര്‍ണഡീനെ സന്ദര്‍ശിച്ചു. മാര്‍ ഈവാനിയോസിനെ കത്തോലിക്കാ സഭയിലേക്കു സ്വീകരിച്ച ബിഷപ് ബെന്‍സിഗറിന്റെ കബറിടത്തിലും പ്രാര്‍ഥന നടത്തി.

സഭാ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബോവാസ് മാത്യു കാതോലി ക്കാ ബാവയെ അനുഗമിക്കുന്നുണ്ട്. 22, 23 തീയതികളില്‍ പ്രതിനിധിസംഘങ്ങള്‍ റോമില്‍ എത്തിച്ചേരും.