ശിമെയോന്‍ മാര്‍ ക്രിസോസ്തമോസ് മെത്രാപ്പോലീത്ത ഇന്നു കേരളത്തില്‍
തിരുവനന്തപുരം: കോറുസോ ദശറോറോ പി.എ. പൌലോസ് കോര്‍ എപ്പിസ്കോപ്പയുടെ 25-ാം ചരമവാര്‍ഷികത്തില്‍ സംബന്ധിക്കുന്നതിനു പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക പ്രതിനിധി ശിമെയോന്‍ മാര്‍ ക്രിസോസ്തമോസ് നാളെ കേരളത്തിലെത്തും. നെടുമ്പാശേരിയിലെ സ്വീകരണത്തിനുശേഷം പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ വിശ്രമിക്കുന്ന അദ്ദേഹം 22 ന് കുറുപ്പംപടിയിലെ ചടങ്ങുകളില്‍ സംബന്ധിക്കും. 23 ന് മണര്‍കാട്, 24 ന് കോതമംഗലം, 25 ന് തിരുവനന്തപുരം യാക്കോബായ പള്ളികളില്‍ കുര്‍ബാന യര്‍പ്പിക്കും. 26 നു തിരിച്ചുപോകും.

1971 സിറിയയില്‍ ജനിച്ച അദ്ദേഹം എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. 1996 ല്‍ വൈദികനായി. 2001 ല്‍ സന്യാസി ആയി നിത്യവ്രതവാഗ്ദാനം നടത്തി. ഗ്രീസിലായിരുന്നു വേദശാസ്ത്ര പഠനം. ജര്‍മനയിലെ ‘സ്രൂഗിലെ യാക്കോബ്’ സെമിനാരിയില്‍ ഹെഡ്മാസ്ററായി സേവനമനുഷ്ഠിച്ചുവരവേ 2007 ല്‍ സക്കാപ്രഥമന്‍ ബാവ മെത്രാപ്പോലീത്ത ആയി അഭിഷേകം ചെയ്തു.


ഇപ്പോള്‍ ലബനനില്‍ സഭ നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ചുമതലയു ള്ള മെത്രാപ്പോലീത്ത, വൈദിക സെമിനാരിയില്‍ പാട്രിസ്റിക്സ് പ്രഫസറും പശ്ചിമേഷ്യയിലെ ഇസ്്ലാം-ക്രിസ്ത്യന്‍ ഡയലോഗ് കമ്മിറ്റി അംഗവുമാണ്.