ഇന്ത്യ-യുഎഇ സൌഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍ പുസ്തക പ്രകാശനം ജനുവരി ആറിന്
കൊച്ചി: രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി രചിച്ച ഇന്ത്യ-യുഎഇ സൌഹൃദത്തിന്റെ സഹ സ്രാബ്ദങ്ങള്‍ എന്ന പുസ്തകം ജനുവരി ആറിനു കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്യും. പ്രവാസി ഭാരതീയ ദിവസിനു മുന്നോടിയായി ആറിനു വൈകുന്നേരം അഞ്ചിനു ലെ മെറിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും. ദീര്‍ഘകാലം യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സലായിരുന്നു വേണു രാജാമണി. ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ് പതിപ്പായ ഇന്ത്യ ആന്‍ഡ് യുഎഇ ഇന്‍ സെലബ്രേഷന്‍ ഓഫ് എ ലെജന്ററി ഫ്രണ്ട്ഷിപ്പ് 2010-ല്‍ യുഎഇയില്‍ പ്രകാശനം ചെയ്തിരുന്നു. അടുത്ത വര്‍ഷം ഇതിന്റെ അറബിക് പതിപ്പും പ്രകാശനം ചെയ്യും.


ചടങ്ങില്‍ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഒവെയ്സ്, സാംസ്കാരികമന്ത്രി കെ.സി. ജോസഫ്, എം.എ. ബേബി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, ഐസിഎച്ച്ആര്‍ മുന്‍ അധ്യക്ഷന്‍ പ്രഫ.എം.ജി.എസ്. നാരായണന്‍, എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫ് അലി, ഗള്‍ഫാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദ് അലി എന്നിവര്‍ ആശംസ നേരും.