Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ ബില്‍ ഉടന്‍: മന്ത്രി അനൂപ്
Inform Friends Click here for detailed news of all items Print this Page
കൊച്ചി: ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുന്നതിനു ഭക്ഷ്യവകുപ്പ് തയാറാക്കിയ ഫുഡ് റെഗുലേഷന്‍ ബില്‍ അടുത്ത നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുമെന്നു ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്. ഇതിനാവശ്യമായ വകുപ്പുതല ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച രാജീവ് ഗാന്ധി ഉപഭോക്തൃസംരക്ഷണ അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് എറണാകുളം ഭാരത് ടൂറിസ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോട്ടലുകളില്‍ ഭക്ഷണസാധാനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും പറഞ്ഞിരിക്കുന്ന അളവില്‍ ഭക്ഷണം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നുണ്േടായെന്നു പരിശോധിക്കുന്നതിനും നിലവിലുള്ള നിയമം അപര്യാപ്തമാണ്. ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില എഴുതിവച്ചിട്ടുണ്െടങ്കിലും പലരും അതു പ്രാവര്‍ത്തികമാക്കാറില്ല. ഹോട്ടല്‍ സ്ഥിതിചെയ്യുന്ന സ്ഥലം, നിലവാരം, ഭക്ഷണത്തിന്റെ അളവ് എന്നിവയെല്ലാം പരിഗണിച്ചാണു വില നിശ്ചയിക്കേണ്ടത്. ഫെബ്രുവരിയോടെ ബില്ല് നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്താവിനെ വഴിതെറ്റിക്കുന്ന പരസ്യങ്ങളാണ് ഇന്നുള്ളത്. സൌന്ദര്യം വര്‍ധിപ്പിക്കാനും പൊക്കം കൂട്ടാനുമൊക്കെ ഉത്പന്നങ്ങള്‍ പുറത്തിറക്കി അതിന്റെ പരസ്യങ്ങള്‍ നല്കി വഴിതെറ്റിക്കുന്നതു രാജ്യത്തിനു ബാധ്യതയായി മാറിയിരിക്കുകയാണ്. ഉപഭോക്തൃ ഫോറങ്ങളില്‍ ലഭിക്കുന്ന പരാതികളിന്‍മേല്‍ സമയബന്ധിതമായി പരിഹാരം കാണുന്നതിനു നടപടി സ്വീകരിക്കും.

കേരളം ഇന്ന് 80 ശതമാനവും ഉപഭോക്തൃ സംസ്ഥാനമായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം 100 ശതമാനവും ഉപഭോക്തൃ സംസ്ഥാനമാകും. മുഴുവനായും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. കൃഷി പോലുള്ള ഉത്പാദന മേഖലകളിലേക്കു ജനങ്ങളെ ആകര്‍ഷിക്കുന്നതിനു ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി കെ. ബാബു രാജീവ് ഗാന്ധി ഉപഭോക്തൃ പുരസ്കാരം സമര്‍പ്പിച്ചു. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ഡി.ബി. ബിനു ഉപഭോക്തൃ സംരക്ഷണ നിയമവും പൊതുജനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മേയര്‍ ടോണി ചമ്മണി, സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.ടി. ജയിംസ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി എക്സ്. അനില്‍, സിവില്‍ സപ്ളൈസ് ഡയറക്ടര്‍ ശ്യാം ജഗന്നാഥന്‍, ജില്ല സപ്ളൈ ഓഫീസര്‍ എം.സി. രാധാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.ശമ്പളം: ആദ്യദിനം നോട്ട് ദൗർലഭ്യം ബാധിച്ചു
ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾ മാറ്റി
കള്ളപ്പണവേട്ട പൊളിഞ്ഞു, രാജ്യത്തിനു വൻ നഷ്‌ടം: മന്ത്രി തോമസ് ഐസക്
ദാരിദ്ര്യം മൂലം അമ്മ കൈക്കുഞ്ഞിനെ വിറ്റു; പ്രേരണക്കുറ്റത്തിന് അച്ഛൻ അറസ്റ്റിൽ
കുട്ടികളുടെ കാഷ് പ്രൈസ് സർക്കാരിനു കുട്ടിക്കളിയോ?
മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ ശക്‌തമാക്കി
സർക്കാർ പ്രവർത്തനം എൽഡിഎഫ് വിലയിരുത്തണമെന്നു സിപിഐ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചതിനു രാജകുടുംബാംഗത്തിന്റെ പിന്തുണ
ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭ്യമാക്കും: മുഖ്യമന്ത്രി
സഹകരണബാങ്കുകളിലെ നിക്ഷേപം: സർക്കാർ നടപടിയെടുക്കാൻ വൈകിയെന്നു കെ. സുരേന്ദ്രൻ
പകരം ജീവനക്കാരെ നിയമിക്കാൻ ഉത്തരവിറക്കി
അരുവിക്കര കുപ്പിവെള്ളം പദ്ധതി മാർച്ചിൽ തുടങ്ങും: മാത്യു ടി. തോമസ്
ചരൽക്കുന്ന് ക്യാമ്പിൽ വികസന രേഖയ്ക്കു രൂപം നൽകും: പി.സി. തോമസ്
നിലമ്പൂരിൽ മവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം : വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു
ആദിവാസിഭൂമി തട്ടിയെടുത്തെന്ന കേസ്: ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു ഹൈക്കോടതി
ജോയ് ആലുക്കാസ് ജ്വല്ലറിയിൽനിന്ന് 900 പവൻ കടത്തിയ കേസ്: യുവതി കോടതിയിൽ കീഴടങ്ങി
മഞ്ചേശ്വരത്ത് 20 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
ജിഎസ്ടി: വിട്ടുവീഴ്ചയില്ലെന്നു മന്ത്രി തോമസ് ഐസക്
തീരവികസനത്തെ മുൻനിർത്തി ലത്തീൻ കത്തോലിക്കാ സമ്മേളനം
ഇടുക്കി രൂപതയിൽ എല്ലാ അധ്യാപക കുടുംബങ്ങളിലും ദീപിക
നാളെ ഭിന്നശേഷി ദിനം; ഭരണസിരാകേന്ദ്രങ്ങളിലേക്ക് വീൽചെയറുകൾ ഉരുളും
ലോക മലയാളി കൗൺസിലിന്റെ കായിക താരങ്ങൾക്കു തോമസ് മാഷിന്റെ ശിക്ഷണം
റേഷൻകടകളിലും ബാങ്കിംഗ് സേവനത്തിനു പദ്ധതി: മന്ത്രി
ചാസ് സുവർണ ജൂബിലി: ലോഗോ ക്ഷണിച്ചു
സഹ. മേഖലയിലെ സ്തംഭനത്തിനു കാരണം സംസ്‌ഥാന സർക്കാരെന്നു ബിജെപി
കത്തോലിക്കാ കോൺഗ്രസ് ദേശീയ നേതൃത്വക്യാമ്പ് ചരൽക്കുന്നിൽ
റബർ വ്യവസായികൾ പകൽക്കൊള്ള നടത്തുന്നു: ഇൻഫാം
നിരോധിച്ച നോട്ടുകൾ കമ്മീഷൻ വ്യവസ്‌ഥയിൽ മാറ്റിനൽകാനെത്തിയ സംഘം പിടിയിലായി
കെഎസ്ആർടിസിക്കു ബാങ്ക് വായ്പ ലഭിച്ചില്ല
സക്കീർ ഹുസൈന്റെ റിമാൻഡ് രണ്ടാഴ്ചത്തേക്കു നീട്ടി
കോൺഗ്രസ് വിമതരും ബിജെപിയും ഒന്നിച്ചു; കുറ്റിക്കോലിൽ സിപിഎമ്മിനു ഭരണം നഷ്‌ടമായി
വ്യാജസർട്ടിഫിക്കറ്റ് : പ്രതിക്കു രണ്ടു വർഷം കഠിനതടവ്
ചെറുവത്തൂരിൽ മൊബൈൽ ടവറിനു തീയിട്ടു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
പി.യു. തോമസിനെ ജാഗ്രതാസമിതി ആദരിച്ചു
കാട്ടാനയുടെ ആക്രമണത്തിൽ അയ്യപ്പഭക്‌തൻ മരിച്ചു
ഇന്നു ദുബായിയിലേക്കുപോകാനിരിക്കെ യുവാവ് കുത്തേറ്റു മരിച്ചു
മലയാളി നഴ്സ് സൗദിയിൽ അപകടത്തിൽ മരിച്ചു
ഡിസിഎൽ
സമുദ്രജീവികളുടെ വർഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണമെന്ന് ഡോ. ഗുസ്താവ്
ഭിന്നശേഷിക്കാർക്കായി ലക്കിടിയിൽ ഒരു ഗ്രാമം
പട്ടയഭൂമിയിൽ ക്വാറി അനുമതി: സിബിഐ അന്വേഷണത്തിനു ഹർജി
ഹുബ്ബുറസൂൽ കോൺഫറൻസ് നാളെ കൊച്ചിയിൽ
റേഷൻ സമ്പ്രദായം അട്ടിമറിച്ചെന്ന് ജോയി മാളിയേക്കൽ
ഇപിഎഫ് അംഗങ്ങളുടെ എണ്ണം അഞ്ചു കോടിയാക്കും: സെൻട്രൽ കമ്മീഷണർ
കെഇആർ ഭേദഗതികൾക്കുമുമ്പു ക്രിയാത്മക ചർച്ചകൾ വേണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
ആർ.കെ. ആനന്ദ് ദക്ഷിണ ഭാരത് ഏരിയ മേധാവിയായി ചുമതലയേറ്റു
ആർ. ഗോപാലറാവു എച്ച്എൻഎൽ എംഡി
ഫാ. അജി കെ. തോമസ് കേന്ദ്ര ജനറൽ സെക്രട്ടറി
മുതിർന്നവർക്കു സൗജന്യ ഓൺലൈൻ ബാങ്കിംഗ് പരിശീലനം
നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു ; വില്പന തുടരും
ഇടുക്കി അണക്കെട്ട് സന്ദർശിക്കം
മുംബൈ എക്സ്പ്രസിന്റെ സമയ മാറ്റം
മുൻഗണനാപട്ടിക
കള്ളപ്പണം വെളുപ്പിക്കാൻ ശ്രമമെന്നു പരാതി; അരി ഗോഡൗൺ പോലീസ് വലയത്തിൽ
ശമ്പളം മുഴുവൻ കൈയിൽ കിട്ടില്ല
സർക്കാർ ഓഫീസുകളിൽ 500 രൂപ നോട്ട് 15 വരെ സ്വീകരിക്കും
അടുത്ത മാസത്തെ ശമ്പളം പ്രതിസന്ധിയിലാകും: തോമസ് ഐസക്
മാവോയിസ്റ്റ് വധം: അന്വേഷണമില്ല
സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
കെ.എം. മാണിക്കെതിരേ തുടർനടപടി ആവശ്യമില്ലെന്നു വിജിലൻസ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം നടപ്പിലായി
പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
കേരളത്തിൽ 14,400 ഓളം റേഷൻകടകൾ നോക്കുകുത്തികളായി: തോമസ് ഉണ്ണിയാടൻ
ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ജെസിബി തട്ടി
കൊച്ചി മെട്രോ: കുറഞ്ഞ നിരക്ക് 10 രൂപ, ഉയർന്നത് 60 രൂപ
മൂന്നാർ കേറ്ററിംഗ് കോളജിൽ വിദ്യാർഥികൾക്കു മർദനം
കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയരായവർ തുടർപരിചരണത്തിനു ബുദ്ധിമുട്ടുന്നു
ഡിവൈൻ ധ്യാനകേന്ദ്രം രജതജൂബിലി ആഘോഷസമാപനം മൂന്നിന്
വൊക്കേഷൻ പ്രമോട്ടേഴ്സിന്റെ വാർഷിക സമ്മേളനം
ആർഎസ്എസ് നേതാവിന്റെ കാൽ തല്ലിയൊടിച്ച സംഭവം : മൂന്നുപേർക്കെതിരേ വധശ്രമത്തിനു കേസ്
സരിതയെ സഹായിച്ചവരിൽ പ്രമുഖരുണ്ടെന്നു മൊഴി
നോട്ട് അസാധുവാക്കൽ: പഠന ശിബിരം നടത്തി
പ്രോലൈഫ് നാഷണൽ കോൺഫറൻസ് സഹൃദയയിൽ നാളെ മുതൽ
വയറിംഗ് തൊഴിലാളികൾ ധർണ നടത്തും
പണം തട്ടിയെടുത്ത കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായതായി സൂചന

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.