മുന്നണികള്‍ മഅദനിക്കുവേണ്ടി എത്തുന്നതു വോട്ടു മുന്നില്‍ക്കണ്ട്: ബിജെപി
കൊച്ചി: ബാംഗളൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യുഡിഎഫും എല്‍ഡിഎഫും ഒരേ സ്വരത്തില്‍ രംഗത്തെത്തിയിരിക്കുന്നത് 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ഏതു സമയവും സുപ്രീംകോടതിയെ വരെ സമീപിക്കാന്‍ മഅദനിക്ക് അനുമതിയുള്ള നിലയില്‍ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടു കേരളത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പരസ്യപ്രസ്താവനകള്‍ നീതിന്യായ വ്യവസ്ഥയ്ക്കു വെല്ലുവിളിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.


മഅദനിക്കു നീതി നിഷേധിക്കുന്നുണ്െടങ്കില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടത്. പകരം, വിഷയം രാഷ്ട്രീയപരമായി കൈകാര്യം ചെയ്യുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.