പെണ്‍കുട്ടികളെ ആക്രമിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ നല്കണം: അബ്ദുറബ്
കോഴിക്കോട്: പെണ്‍കുട്ടികളെ ആക്രമിക്കുന്നവര്‍ക്കു ശക്തമായ ശിക്ഷ നല്കണമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൌണ്‍സിലിന്റെ മാധ്യമ അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനു ലഭിക്കുന്ന പരിഗണനയാണു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന മാഫിയകള്‍ക്കു പ്രേരണയാകുന്നത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.