എയര്‍ ഇന്ത്യയിലെ പൈലറ്റ് ക്ഷാമം നാലു മാസത്തിനകം പരിഹരിക്കും
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഇന്ത്യയുടെയും പൈലറ്റ് ക്ഷാമം നാലു മാസത്തിനകം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര സിവില്‍- വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തുനിന്നു മുംബൈയിലേക്കും ഷാര്‍ജയിലേക്കുമുള്ള ചില സര്‍വീസുകള്‍ മാത്രമാണ് ഇനി പുനഃസ്ഥാപിക്കാനുള്ളത്. പൈലറ്റുമാരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.