പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയെന്ന് മന്ത്രി അനൂപ് ജേക്കബ്
കൊച്ചി: പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കാനുള്ള നടപടി പുനരാരംഭിച്ചതായി പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. കുടിശിക വരുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, അവശ്യ സര്‍വീസ് എന്ന പരിഗണനയില്‍ ഇന്ധനം കൊടുക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്കു നല്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.


കുടിശിക സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. കുടിശിക ഉടന്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തിരുവനന്തപുരത്തു 65 ചാക്ക് അരി പൂഴ്ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്െടന്നും ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെപ്പറ്റി പാര്‍ട്ടിതലത്തിലും വകുപ്പുതലത്തിലും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.