പാചകത്തൊഴിലാളികളുടെ വേതനം പരിഷ്കരിക്കും: പി.സി.ജോര്‍ജ്
കോട്ടയം: ഇന്ത്യയിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം തയാറാക്കിവരുന്ന തൊഴിലാളികളുടെ കേന്ദ്രസംഘടനയായ നാഷണല്‍ സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ (കെടിയുസി-എം) കോട്ടയത്ത് പി.ടി.ചാക്കോ മെമ്മോറിയല്‍ ഹാളില്‍ കൂടിയ സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. തൊഴിലാളികളുടെ കഷ്ടതകള്‍ക്ക് ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.


ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരളകോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ അഡ്വ.വര്‍ഗീസ് മാത്യു, കെ.രമ, മിനി ചങ്ങനാശേരി, നെജി ബഷീര്‍, സ്കറിയ കുന്നുംപുറം, ജില്ലാ പ്രസിഡന്റുമാരായ ആലീസ് തങ്കച്ചന്‍, സരളമ്മ സോമന്‍, സി.പി.കനക, മേരിക്കുട്ടി ജോസഫ്, ഡി.സരോജം, ഓമന എന്നിവര്‍ പ്രസംഗിച്ചു.