രാഷ്ട്ര മനഃസാക്ഷിയെ നടുക്കിയ സംഭവം: മാര്‍ ആലഞ്ചേരി
കൊച്ചി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. സ്ത്രീത്വത്തിന് എതിരായി നടന്ന ഭീകരമായ അതിക്രമം പെണ്‍കുട്ടിയുടെ നിര്യാണത്തില്‍ അവസാനിച്ചതിലുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതായി കര്‍ദിനാള്‍ അനുശോചനസന്ദേശത്തില്‍ പറ ഞ്ഞു. രാഷ്ട്രമനഃസാക്ഷിയെ നടുക്കിയ സംഭവം നമ്മെ എല്ലാവ രെയും ചിന്തിപ്പിക്കേണ്ടതും, നമ്മുടെ സംസ്കാരത്തെ സമുദ്ധരിക്കാന്‍ പ്രവര്‍ത്തനനിരതമാക്കേണ്ടതുമാണ്.

സാധുയുവതിയുടെ കുടുംബ ത്തോടും ബന്ധപ്പെട്ടവരോടും അനുശോചനം രേഖപ്പെടുത്തുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും കര്‍ദിനാള്‍ അറി യിച്ചു.

മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ അനുശോചിച്ചു

തിരുവനന്തപുരം: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ചതില്‍ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അനുശോചിച്ചു.


തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ളാസ്റിക് വിരുദ്ധ പ്രചാരണം ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

ആത്മസംഘര്‍ഷത്തിന്റെയും വേദനയുടെയും മുറിപ്പെടലിന്റെയും മാനസികാവസ്ഥയാണു നമ്മള്‍ അനുഭവിക്കുന്നത്. മനസില്‍ രൂപപ്പെട്ട ഭ്രാന്ത് കൂട്ടം ചേര്‍ന്നു തലസ്ഥാന നഗരിയില്‍ അഴിഞ്ഞാടിയതിന്റെ പരിണത ഫലമാണുത്. ഇത്തരം ധാര്‍മിക വിരുദ്ധ പ്രവണതകളെ എതിര്‍ക്കാന്‍ നമ്മള്‍ ഒരു കുടുംബമായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.