മരിയാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ സംസ്കാരം നടത്തി
ചെറുതോണി: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് മരിയാപുരം ഞാവള്ളിക്കുന്നേല്‍ എന്‍.സി. ജോര്‍ജിന്റെ മൃതദേഹം സംസ്കരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് എച്ച്ഡിഎസ് ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരക്കല്‍ നേതൃത്വംനല്‍കി. മരിയാപുരം സെന്റ് മേരീസ് പള്ളിയില്‍ രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു തൊട്ടിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ നടന്നു.

ധനകാര്യമന്ത്രി കെ.എം. മാണി, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ്, റോഷി അഗസ്റ്റിന്‍ എംഎല്‍എ, മുന്‍ എംഎല്‍എ ഇ.എം. ആഗസ്തി, സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍, സിപിഎം ജില്ലാസെക്രട്ടേറിയറ്റംഗം സി.വി. വര്‍ഗീസ്, എം.ടി. തോമസ്, ജില്ലാകളക്ടര്‍ ടി. ഭാസ്കരന്‍, ജോയി തോമസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്കാര ചടങ്ങുകള്‍ക്കുശേഷം മരിയാപുരത്ത് അനുശോചന യോഗം നടത്തി.