അതിക്രമം തടയാന്‍ നിയമം വേണം: മുജാഹിദ് വനിതാ സമ്മേളനം
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്നു മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ആവശ്യപ്പെട്ടു.


അതിക്രമങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ ഇല്ലാതെയാക്കുന്നതും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സ്ത്രീ വിമോചനമെന്ന പേരില്‍ പലപ്പോഴും സൌന്ദര്യത്തെ കച്ചവടവത്കരിക്കുകയും മാതൃത്വത്തെ വിലയില്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണു നടക്കുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.