മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ സഭയുടെ ചാലകശക്തികള്‍: ബിഷപ് മാര്‍ തോമസ് ചക്യത്ത്
കൊച്ചി: ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ സഭയുടെ ചാലകശക്തികളെന്ന് ബിഷപ് മാര്‍ തോമസ് ചക്യത്ത്. ചെറുപുഷ്പ മിഷന്‍ലീഗ് എറണാകുളം-അങ്കമാലി അതിരൂപത നേതൃ പരിശീലനക്യാമ്പും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അതിരൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ചടങ്ങില്‍ അതിരൂപതാ കോ-ഓര്‍ഡിനേറ്റര്‍ ഒ.എ. മാത്യു അധ്യക്ഷത വഹിച്ചു.

അതിരൂപതാ ഡയറക്ടര്‍ ഫാ. ടോം മുള്ളംചിറ, ജോയിന്റ് ഡയറക്ടര്‍ സിസ്റര്‍ റാണിജ, ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ആന്റണി പാലമറ്റം, ദേശീയ സമിതിയംഗം ജോയ് പടയാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിവേദിത ഡയറക്ടര്‍ ഫാ. ആന്റണി പാറവെളി, ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, പഴങ്ങനാട് പള്ളി വികാരി ഫാ. തോമസ് പെരേപ്പാടന്‍ തുടങ്ങിയവര്‍ ക്ളാസുകള്‍ നയിച്ചു.