വി.എസ്. അച്യുതാനന്ദന് കെ.സി വാമദേവന്‍ അവാര്‍ഡ്
തിരുവനന്തപുരം: കെ.സി. വാമദേവന്‍ ഫൌണ്േടഷന്റെ കെ.സി വാമദേവന്‍ പുരസ്കാരത്തിനു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്നായിരത്തി പതിനൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്ന അമ്മ എന്ന സ്ഥാപനം നടത്തുന്ന കെ.എസ്. ബിന്ദു മുരളിയെ തെരഞ്ഞെടുത്തു.

20-ന് വൈകുന്നേരം ആറിന് തീര്‍ഥപാദ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ഒ.എന്‍.വി കുറുപ്പ്, മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ചികിത്സാ സഹായം വിതരണം ചെയ്യും. പ്രഫ. ടി.ജെ. ചന്ദ്രചൂഢന്‍ കെ.സി. വാമദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തും.


പത്രസമ്മേളനത്തില്‍ ഡോ.വി. ശിശുപാലപണിക്കര്‍, എസ്.ആര്‍. ജിനേന്ദ്രകുമാര്‍, ഡോ.എം.എസ്. വിനയചന്ദ്രന്‍, കെ.വി. അനില്‍മിത്ര, കെ. ജയമോഹന്‍, വേട്ടക്കുളം ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.