പൊതുമരാമത്ത് വകുപ്പില്‍ സ്ഥാനക്കയറ്റ തീയതികള്‍ പുനര്‍നിര്‍ണയം ചെയ്തു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ 1990 ഏപ്രില്‍ ഒന്നുമുതല്‍ സ്ഥാനക്കയറ്റം നേടിയ യു.ഡി. ക്ളാര്‍ക്കുമാരുടെ സ്ഥാനക്കയറ്റ തീയതികള്‍ പുനര്‍നിര്‍ണയം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. യു.ഡി. ക്ളാര്‍ക്കുമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുനര്‍നിര്‍ണയം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നു തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പോയിട്ടുള്ള ജീവനക്കാര്‍, ഡപ്യൂട്ടേഷന്‍, ശൂന്യവേതനാവധിയിലുള്ളവര്‍ തുടങ്ങിയ എല്ലാ യുഡി ക്ളാര്‍ക്കുമാരും ഉത്തരവ് പരിശോധിച്ച് ആക്ഷേപമോ പരാതിയോ ഉണ്െടങ്കില്‍ 30 ദിവസത്തിനകം മേലധികാരികള്‍ മുഖേന ഭരണവിഭാഗം എന്‍ജിനിയറെ അറിയിക്കണം.