പെണ്‍കുട്ടിയെ കണ്െടത്താനായില്ലെങ്കില്‍ എസ്പി കോടതിയില്‍ ഹാജരാകണം
കൊച്ചി: സ്കൂള്‍ ഹോസ്റലില്‍ നിന്നു വീട്ടുവേലക്കാരന്‍ വിളിച്ചുകൊണ്ടുപോയ മകളെ കണ്െട ത്താന്‍ പിതാവു നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പെണ്‍കുട്ടിയെ ഫെബ്രുവരി ആറിനു ഹാജരാക്കണമെന്നും ഇതിനു കഴിഞ്ഞില്ലെങ്കില്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് നേരിട്ടു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഗോവയില്‍ താമസിക്കുന്ന കാസര്‍ഗോഡ് ചീമേനി സ്വദേശി കെ.പി. ജോസഫിന്റെ ഹര്‍ജിയില്‍ ജസ്റീസ് പയസ് സി. കുര്യാക്കോസ്, ജസ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തര വ്.

ജോസഫിന്റെ വീട്ടുവേലക്കാരനായ യോഗേഷ് ജോര്‍ജ് (32) കഴിഞ്ഞ നവംബര്‍ 24-ന് അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ് പതിനാറര വയസുള്ള പെണ്‍കുട്ടിയെ കണ്ണൂരിലെ സ്കൂള്‍ ഹോസ്റലില്‍ നിന്നു കടത്തിക്കൊണ്ടുപോയെന്നാണു കേസ്. ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഹൈക്കോടതി ഇടക്കാല നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, എസ്പിയുടെ ഭാഗത്തുനിന്നു കാര്യമായ നടപടി ഉണ്ടാവുന്നില്ലെന്ന് ഇന്നലെ പെണ്‍കുട്ടിയുടെ പിതാവ് ജോസഫ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.