സര്‍ക്കാര്‍ നടപടികള്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുന്നുവെന്ന് ഇന്‍ഫാം
Tuesday, January 22, 2013 11:10 PM IST
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനക്ഷേമം ലക്ഷ്യമിട്ടു ബജറ്റുകള്‍ വഴിയും മന്ത്രിസഭാ തീരുമാനങ്ങള്‍ വഴിയും അനുവദിക്കുന്ന പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ഇന്‍ഫാം മധ്യമേഖലാ കമ്മിറ്റി. ഇതുമൂലം പല പദ്ധതികളുടെയും പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

ഒരു പഞ്ചായത്തില്‍ മൂന്നെണ്ണമെന്ന തോതില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹൈടെക് ഫാമുകള്‍ ലക്ഷ്യമിടുന്ന ബജറ്റ് പ്രഖ്യാപനങ്ങളുണ്ടായിട്ട് മാസങ്ങളായെങ്കിലും ഇന്നേവരെ ഗുണഭോക്താക്കളെ കണ്െടത്താനായില്ല.

75 ശതമാനം സബ്സിഡി വാഗ്ദാനം ചെയ്യുന്ന പരിപാടി കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പു ലക്ഷ്യമിടുന്നുണ്െടങ്കിലും ഉദ്യോഗസ്ഥവൃന്ദം കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും കൃഷി-മൃഗസംരക്ഷണ വകുപ്പുകളും തികച്ചും ആവശ്യമില്ലാത്ത പ്രസ്ഥാനങ്ങളാണ്. പദ്ധതികള്‍ അനാവശ്യമായി താമസിപ്പിക്കുന്നത് പിന്നീട് അതിവേഗ വ്യഗ്രതയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ അഴിമതിക്കുള്ള സാധ്യത വര്‍ധിപ്പിക്കാനാണെന്നും ഇവര്‍ ആരോപിച്ചു.


ഇനിയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് യുനെസ്കോ പോലുള്ള ആഗോള സമിതികളില്‍ എത്താനുണ്ടായ സാഹചര്യങ്ങളും റിപ്പോര്‍ട്ട് തയാറാക്കിയ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുടെ ഫണ്ട് ഉറവിടങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തണമെന്ന് ദേശീയ ട്രസ്റി ഡോ. എം.ജി. ജോര്‍ജ് ആവശ്യപ്പെട്ടു. ഗുജറാത്തില്‍ കാര്‍ഷിക മേഖല നേടിയ പുരോഗതി മനസിലാക്കാന്‍ ഇന്‍ഫാം സംഘത്തെ ഗുജറാത്തിലേക്കു വിടാനും തീരുമാനിച്ചു.

ഡോ. എം.സി. ജോര്‍ജ്, ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റുമാരായ അഡ്വ. പി.എസ്. മൈക്കിള്‍, കെ.എസ്. മാത്യു, ബേബിച്ചന്‍ കട്ടപ്പന, കെ.വി. വര്‍ക്കി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. കോതമംഗലം റീജണല്‍ പ്രസിഡന്റ് ജോസ് ഇടപ്പാട്ട് സ്വാഗതവും റോയി വള്ളമറ്റം നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.