കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്‍: ഹര്‍ജി സമര്‍പ്പിച്ചു
കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി ടി.എം. മനോഹരനും കമ്മീഷന്‍ അംഗങ്ങളായി പി. പരമേശ്വരന്‍, മാത്യു ജോര്‍ജ് എന്നിവരും പ്രവര്‍ത്തിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ ഹൈക്കോടതിയില്‍ ക്വോ വാറന്റോ ഹര്‍ജി സമര്‍പ്പിച്ചു.

റെഗുലേറ്ററി കമ്മീഷനിലേക്ക് നിയോഗിക്കപ്പെട്ട ടി.എം. മനോഹരനും പി. പരമേശ്വരനും മാത്യു ജോര്‍ജും കെഎസ്ഇബിയുടെ മുന്‍ ജീവനക്കാരായതിനാല്‍ അവര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.