പോലീസിലെ ഗുണ്ടാബന്ധം: വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നു വിവരാവകാശ ഓഫീസര്‍
പത്തനംതിട്ട: പോലീസ് സേനയില്‍ ഗുണ്ടാ, മാഫിയാ ബന്ധം ആരോപിക്കപ്പെട്ടവര്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ തുടങ്ങിയവരുടെ പേരുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാവില്ലെന്നു സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസില്‍ വിവരാവകാശ ഓഫീസര്‍ അറിയിച്ചു. മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി വിവരാവകാശനിയമപ്രകാരം നല്കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റലിജന്‍സ് വിഭാഗം പോലീസിനെ സംബ ന്ധിച്ചു നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍, മണല്‍ മാഫിയ, ഗുണ്ടാ ബന്ധമുള്ള പോലീസുകാരുടെ വിവരങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരുന്നത്. കൊല്ലം റൂറല്‍ എസ്പി കെ. ബി. ബാലചന്ദ്രന്റെ സ്ഥലംമാറ്റത്തിനു പിന്നില്‍ മണല്‍മാഫിയ ബന്ധമുണ്െടന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോയെന്നും ചോദ്യമുണ്ടായിരുന്നു. വിവരാവകാശനിയമപ്രകാരം പോലീസ് ആസ്ഥാനത്തെയും മറ്റു പോലീസ് ഓഫീസുകളിലെയും മറ്റു കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനുകളെയും എഡിജിപി ഇന്റലിജന്‍സ് ഓഫീസിനെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്െടന്നാണ് മറുപടിയി ല്‍ പറയുന്നത്. ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ചതായി ജോസഫ് എം.പുതുശേരി പറഞ്ഞു.