പുതിയ റെയില്‍വേ നിരക്ക് നിലവില്‍ വന്നു
കോട്ടയം: റെയില്‍വേ നിരക്കു വര്‍ധന നിലവില്‍ വന്നു. 20 ശതമാനം വരെ വര്‍ധനവാണ് പ്രാബല്യത്തില്‍ വന്നത്. ഇനി മുതല്‍ അഞ്ചിന്റെ ഗുണിതങ്ങള്‍ ആയിരിക്കും ടിക്കറ്റ് നിരക്ക്. ഏഴു രൂപയില്‍ അവസാനിക്കുന്ന ടിക്കറ്റ് നിരക്കു മൂന്ന് രൂപ വര്‍ധിച്ച് 10 രൂപയായും 17 രൂപയില്‍ അവസാനിക്കുന്ന നിരക്ക് മൂന്നു രൂപകൂട്ടി 20 രൂപയായും 11, 16 എന്നിങ്ങനെ അവസാനിക്കുന്ന നിരക്ക് ഒരു രൂപ വീതം കുറച്ചുമായിരിക്കും നിരക്കു പ്രാബല്യത്തില്‍ വരുന്നത്. ചില്ലറയുടെ പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എടുത്തത്.

തിരുവനന്തപുരം കോട്ടയം- എസി ചെയര്‍/ എസി ത്രീ ടയര്‍ 20 രൂപയുടെതാണു വര്‍ധന. എസി ടയര്‍/ സ്ളീപ്പര്‍ 10 രൂപ. ഓര്‍ഡിനറി മൂന്നു രൂപ തിരുവനന്തപുരം എറണാകുളം എസി ചെയര്‍/ എസി 3 ടയര്‍ 25 രൂപയുടെ വര്‍ധനയാണുള്ളത്. എസി ടയര്‍/ സ്ളീപ്പര്‍ 14 രൂപ, ഓര്‍ഡിനറി അഞ്ചു രൂപ എന്നിങ്ങനെയാണ് വര്‍ധന.


കോട്ടയത്തുനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള പുതുക്കിയ ട്രെയിന്‍ നിരക്ക്

(സ്ളീപ്പര്‍)

ന്യൂഡല്‍ഹി-640
മുംബൈ-473
ചെന്നൈ-259
കോഴിക്കോട്-95
എറണാകുളം-23
കൊല്ലം-40
ഹൈദരാബാദ്-364
ബാംഗ്ളൂര്‍-251

സീസണ്‍ ടിക്കറ്റ്

സെക്കന്‍ഡ്

20 കിലോമീറ്റര്‍ വരെ 85രൂപ
21-45 കിലോമീറ്റര്‍ വരെ 160രൂപ
46-70 കിലോമീറ്റര്‍ വരെ 235രൂപ
41-100 കിലോമീറ്റര്‍ വരെ 310രൂപ 101-125 കിലോമീറ്റര്‍ വരെ 385രൂപ
126-150 കിലോമീറ്റര്‍ വരെ 460രൂപ

ഫസ്റ്ക്ളാസ്

10 കിലോമീറ്റര്‍ വരെ 280രൂപ
25 കിലോമീറ്റര്‍ വരെ 485രൂപ
50 കിലോമീറ്റര്‍ വരെ 760രൂപ
75 കിലോമീറ്റര്‍ വരെ 1040രൂപ
100 കിലോമീറ്റര്‍ വരെ 1315രൂപ
150 കിലോമീറ്റര്‍ വരെ 1750രൂപ