ഉല്‍സവപ്പറമ്പുകളെ കൊലക്കളമാക്കുന്നു: ബിനോയ് വിശ്വം
കൊച്ചി: നാട്ടാന പരിപാലന ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്ത സര്‍ക്കാര്‍ ഉല്‍സവപ്പറമ്പുകളെ കൊലക്കളമാക്കുകയാണെന്ന് മുന്‍ വനംമന്ത്രി ബിനോയ് വിശ്വം ആരോപിച്ചു. ആന ഉടമസ്ഥരുടെയും കരാറുകാരുടെയും താത്പര്യം മുന്‍നിര്‍ത്തിയാണ് ചട്ടങ്ങളെ സര്‍ക്കാര്‍ ദുര്‍ബലമാക്കിയത്.

ആനകളുടെ കണ്ണീരും മനുഷ്യരുടെ ചോരയും വീഴുന്ന കേന്ദ്രങ്ങളായി ഉത്സവങ്ങളെ മാറ്റണമെന്ന് ഒരു ദൈവവും മതവും അനുശാസിക്കുന്നില്ല. പുത്തന്‍ പണത്തിന്റെ പൊങ്ങച്ചവേദികളായി ആഘോഷങ്ങള്‍ മാറുകയാണ്. നാട്ടാനകള്‍ക്കു നേരേയുള്ള ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ ജനാഭിപ്രായം ഉയര്‍ന്നു വരണമെന്ന് ബിനോയ് വിശ്വം ആവശ്യ പ്പെട്ടു.