കെ.പി. രാജേന്ദ്രനു ശസ്ത്രക്രിയ
തൃശൂര്‍: സ്കൂട്ടര്‍ റോഡരികിലെ വൈദ്യുതി പോസ്റിലിടിച്ചു പരിക്കേറ്റ മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.പി. രാജേന്ദ്രനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ഇടുപ്പെല്ലിനും കാല്‍മുട്ടിനുമാണ് ശസ്ത്രക്രിയ. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ഒളരിയിലാണ് അപകടം ഉണ്ടായത്. ആദ്യം മദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ദയ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.