റൌഫുമായി ബന്ധം: ഡിഐജി ശ്രീജിത്തിനെ ചോദ്യം ചെയ്തു
തൃശൂര്‍: വിവാദവ്യവസായി റൌഫുമായുള്ള ബന്ധത്തെച്ചൊല്ലി ആരോപണ വിധേയനായ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഡിഐജി എസ്. ശ്രീജിത്തിന്റെ മൊഴിയെടുത്തു. റൌഫുമായി അനധികൃത ഇടപാടു നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൊഴിയെടുത്തത്. ഐജി എസ്. ഗോപിനാഥിന്റെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഐസ്ക്രീം പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു റൌഫുമായുള്ള സംഭാഷണം പോലീസ് ചോര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. മലപ്പുറം ഡിവൈഎസ്പിയായ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തി. എസ്. ശ്രീജിത്തിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശ്രീജിത്തില്‍നിന്നുള്ള മൊഴിയെടുക്കല്‍ മൂന്നുമണിക്കൂറോളം നീണ്ടു. തനിക്കെതിരേ ഉയര്‍ന്നിട്ടുളള ആരോപണങ്ങള്‍ ശ്രീജിത്ത് നിഷേധിച്ചതായി അറിയുന്നു.