ജെ സി പീസ് ഫൌണ്േടഷന്‍ ഉദ്ഘാടനം ചെയ്തു
തുമ്പമണ്‍ (പത്തനംതിട്ട): സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് സാമൂഹ്യസംഘടനകള്‍ തണലാകുന്നുണ്െടന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തുമ്പമണ്ണില്‍ ജെ സി പീസ് ഫൌണ്േടഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോലി ഭാരവും അണു കുടുംബങ്ങളുമെല്ലാം രൂപപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ പലപ്പോഴും ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. സമൂഹത്തില്‍ വൃദ്ധജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറായി സാമൂഹ്യസംഘടനകള്‍ മുന്നോട്ടു വരുന്നത് അഭിനന്ദാര്‍ഹമാണ്. സ്വന്തം മക്കള്‍ സംരക്ഷിക്കുന്ന അതേ മാതൃകയില്‍ ഇത്തരത്തിലുള്ള പല കേന്ദ്രങ്ങളും സംരക്ഷണം ഒരുക്കി നല്കുന്നുണ്െടന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ദിരത്തിന്റെ ആശിര്‍വാദം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ നിര്‍വഹിച്ചു. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.


ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, മോണ്‍. ജോസ് ചാമക്കാലായില്‍, മോണ്‍. ജോര്‍ജ് ചരുവിള, മോണ്‍. ജയിംസ് പാറയ്ക്കല്‍, ഫാ. ജോഷ്വാ ചുട്ടിപ്പാറ, ഫാ. ജോണി, ഫാ. ജസ്റിന്‍ ഒഐസി, ഫാ. ജോസഫ് കുരുമ്പിലേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍, സിസ്റര്‍ ഡോ. ആദ്ര എസ്ഐസി, സിസ്റ്റര്‍ ഫ്ളോറ എസ്ഐസി, സിസ്റ്റര്‍ കീര്‍ത്തന എസ്ഡി, പി.ജെ. തോമസുകുട്ടി, ഫിലിപ്പ് ഏബ്രഹാം, കെ.ജെ. പീറ്റര്‍, തോമസ് മാത്യു, സി.എസ്. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.