കാറപകടം: തക്കല വികാരി ജനറാളിനു പരിക്ക്
ചങ്ങനാശേരി: എംസി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ തക്കല രൂപതാ വികാരി ജനറാള്‍ ഫാ. ഫിലിപ്പ് കൊടിയന്തറ(56)യ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 1.30ന് ളായിക്കാടിനു സമീപം കെബിസി ഗാര്‍ഡന്‍സിനടുത്താണ് അപകടം. കാര്‍ റോഡരുകില്‍ ഇറക്കിയിട്ടിരുന്ന കൂറ്റന്‍ പൈപ്പില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തക്കല ബിഷപ്പിന്റെ സെക്രട്ടറി പാലാ സ്വദേശി ഫാ. മിജോ(31), ഡ്രൈവര്‍ തക്കല സ്വദേശി ദിവ്യരാജന്‍(27) എന്നിവര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.


ഗുരുതര പരിക്കേറ്റ ഫാ. ഫിലിപ്പ് കൊടിയന്തറയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍ നിന്നും ട്രെയിന്‍മാര്‍ഗം ചങ്ങനാശേരിയിലെത്തുന്ന തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രനെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ച ശേഷം തക്കലയ്ക്ക് തിരികെ കൊണ്ടു പോകുന്നതിനായുള്ള യാത്രയ്ക്കിടയിലാണ് അപകടം.