48 മണിക്കൂര്‍ കര്‍ഷക ഹര്‍ത്താല്‍
തിരുവനന്തപുരം: ഈ മാസം 20, 21 തീയതികളില്‍ തൊഴിലാളികള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്കിന് കേരളത്തില്‍ കര്‍ഷക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാര്‍ഷിക മേഖലയില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്താന്‍ കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വിലക്കയറ്റമുള്‍പ്പെടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണു തൊഴിലാളികള്‍ പണിമുടക്കുന്നത്. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി ഉള്‍പ്പെടെ പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേന്ദ്ര - സംസ്ഥാന സര്‍വീസ് സംഘടനകളും കേന്ദ്ര - സംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെ സംഘടനകളും ഈ പൊതുപണിമുടക്കില്‍ പങ്കാളികളാകും.