ഹൈക്കോടതിയില്‍ ഹാജരാക്കിയ യുവാവും യുവതിയും മുങ്ങി
കൊച്ചി: ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പോലീസ് ഹാജരാക്കിയ യുവാവും യുവതിയും ഹൈക്കോടതിയില്‍ നിന്നു മുങ്ങി. ഇവരെ കണ്െടത്താന്‍ സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഒരു പോലീസ് ഓഫീസറുടെ മകനും ഹോട്ടല്‍ വ്യവസായിയുടെ മകളുമാണ് ഇന്നലെ ഉച്ചയോടെ ഹൈക്കോടതിയില്‍ നിന്ന് അപ്രത്യക്ഷരായത്. തന്റെ മകളെ യുവാവ് തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കി. ഉച്ചഭക്ഷണത്തിനായി പുറത്തേക്കിറങ്ങിയ സമയത്ത് ഇരുവരെയും കാണാതായെന്നാണ് പോലീസ് പറയുന്നത്.