സിആര്‍പിഎഫ് ജവാനെ സ്ഥലം മാറ്റുന്നതിനെതിരേ ഹര്‍ജി
കൊച്ചി: സിആര്‍പിഎഫ് ജവാനായിരിക്കെ 2006 ല്‍ കുല്‍ഗാനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 90 ശതമാനവും ചലനശേഷി നഷ്ടപ്പെട്ട കണ്ണൂര്‍ സ്വദേശി അനീഷിനെ സ്ഥലം മാറ്റിയതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി.

സിആര്‍പിഎഫ് 160 ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കെയാണ് കണ്ണിനും കാലിനും കൈയ്ക്കും പരിക്കേറ്റത്. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അനീഷിന്റെ ആവശ്യം പരിഗണിച്ചു പള്ളിപ്രം ക്യാമ്പിലേക്കു സ്ഥലം മാറ്റി. ചികിത്സ ഇപ്പോഴും തുടരുകയാണ്.