ആറന്മുള വിമാനത്താവളം വേണമെന്നാണു സര്‍ക്കാര്‍ നിലപാട്: മുഖ്യമന്ത്രി
ആറന്മുള വിമാനത്താവളം വേണമെന്നാണു സര്‍ക്കാര്‍ നിലപാട്: മുഖ്യമന്ത്രി
Friday, February 15, 2013 11:45 PM IST
തിരുവനന്തപുരം: ആറന്മുള വിമാനത്താവളം വേണമെന്നാണു തങ്ങളുടെ നിലപാടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തീരുമാനമാണെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കുന്നതിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണു മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ആറന്മുള വിമാനത്താവളം നിര്‍മിക്കാനുദ്ദേശിക്കുന്ന ഭൂമിയില്‍ ഒമ്പതു നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്െടന്നു വിഷയം അവതരിപ്പിച്ച മുല്ലക്കര രത്നാകരന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വാദിയാകേണ്ട സര്‍ക്കാര്‍ പ്രതിസ്ഥാനത്താണ്. ആറന്മുള വിമാനത്താവള നിര്‍മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പ് നിയമം പോക്കറ്റിലിട്ടു നടക്കുന്നു. കേരളത്തില്‍ വയല്‍ തരിശായിക്കിടക്കുന്നുവെന്ന കാരണത്താല്‍ അതു നികത്തുന്നതിന് ആര്‍ക്കും അധികാരമില്ല. മിച്ചഭൂമിയുണ്െട ങ്കില്‍ അതിന്റെ 87 ശതമാനം ഭൂരഹിതര്‍ക്കു നല്‍കണമെന്നാണു നിയമം. കമ്പനി സ്വന്തമായി ഭൂമി കണ്െട ത്തണമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം. കരഭൂമി മാത്രമേ ഇതിന് ഉപയോഗിക്കാവൂ എ ന്നും നിബന്ധനയുണ്ടായിരുന്നു. ജനത്തോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ കെജിഎസ് ഗ്രുപ്പിനൊപ്പം നില്‍ക്കുകയാണെന്നും മുല്ലക്കര ആരോപിച്ചു.

ഓന്തിന്റെ നിറം മാറുന്നതുപോലെയാണു മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്റെ ആരോപണത്തെ കാണുന്നതെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മറുപടിയില്‍ പറഞ്ഞു. മുന്‍ മന്ത്രിസഭ അധികാരത്തിലിരുന്നപ്പോള്‍ കെജെഎസ് ഗ്രൂപ്പിന്റെ പോക്കറ്റിലിരുന്നാണോ തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും മന്ത്രി ചോദിച്ചു. എന്നാല്‍, അന്നത്തെ തീരുമാനങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും വഴിവിട്ട് ഏതെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്െടങ്കില്‍ സഭയില്‍ മാപ്പുപറയാന്‍ തയാറാണെന്നും മുല്ലക്കര അറിയിച്ചു.

കെ.സി. രാജഗോപാല്‍ എംഎല്‍എ ആയിരുന്ന സമയത്ത് ആറന്മുള വിമാനത്താവളത്തിന് വിഎസ് സര്‍ക്കാര്‍ അനുകൂല കത്തു നല്‍കിയിരുന്നതായി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഇതുസംബ ന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒപ്പിട്ടിരുന്നതായും അദ്ദേഹം നിയമസഭയെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നോട്ടീസില്‍ ആറന്മുള വിമാനത്താവള പദ്ധതി തങ്ങളുടെ നേട്ടമായി കാണിച്ചിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായാണു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ തുടക്കംകുറിച്ച പദ്ധതിയല്ല ആറന്മുള വിമാനത്താവള പദ്ധതി. 2011 ഫെബ്രുവരി 24നു ഇതു വ്യവസായ പ്രദേശമായി നോട്ടിഫൈ ചെയ്തിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ആറന്മുള പദ്ധതിയുമായി മുന്നോട്ടുപോകുന്നതു ശരിയല്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എതിര്‍പ്പുവന്നാല്‍ വന്നോട്ടെ എന്നാണോ സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു. വിമാനത്താവളം വരാതിരിക്കുന്നതിനുവേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യേണ്ടിവരുമെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പു നല്‍കി. മുന്‍ സര്‍ക്കാരിന്റെ കാലത്തു വിമാനത്താവളത്തിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്നു മൂന്നു ശതമാനം ഓഹരി വേണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ പണം മുടക്കാതെ പത്തു ശതമാനം ഓഹരി വാങ്ങിയെടുത്തു. ഇരുസര്‍ക്കാരുകളുടെയും നിലപാടില്‍ ഈയൊരു വ്യത്യാസം മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച ദിവസംതന്നെ തിടുക്കത്തില്‍ ഭൂമി നോട്ടിഫൈ ചെയ്യുകയായിരുന്നു. ഇതിന്റെ ഫലമായി മൂന്നു വില്ലേജുകളിലെ സര്‍വേ നമ്പറുകള്‍ മുഴുവന്‍ കൂട്ടിയെഴുതിയിരിക്കുകയാണ്. ഡീനോട്ടിഫൈ ചെയ്യാന്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഭൂമിയുടെ മൂന്നിരട്ടിയോളം മുന്‍സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.