അയണ്‍ ഗുളിക: ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മന്ത്രി
അയണ്‍ ഗുളിക: ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മന്ത്രി
Friday, February 15, 2013 11:46 PM IST
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്ന അയണ്‍ ഗുളികകള്‍ കഴിക്കുന്നതു കൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്നു മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇതിനകത്ത് എന്തോ പ്രശ്നമുണ്െടന്നും നിര്‍ബന്ധിത ഗുളികതീറ്റിക്കല്‍ നടത്തരുതെന്നും വിഎസ് ആവശ്യപ്പെട്ടു.

കേന്ദ്ര പദ്ധതിയുടെ ഭാഗമായാണു സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അയണ്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. പോഷകാഹാരക്കുറവു മൂലം ഉണ്ടാകുന്ന വിളര്‍ച്ചയ്ക്കു പരിഹാരമായാണ് അയണ്‍ ടാബ്ലറ്റുകള്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ ഉത്കണ്ഠ പരിഹരിച്ചശേഷം മാത്രമേ അയണ്‍ ഗുളിക സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുകയുള്ളൂ. ആശങ്കകള്‍ അകറ്റുന്നതിന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഇന്ത്യയില്‍ ഏഴു സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വിളര്‍ച്ചരോഗം പൊതുജനപ്രശ്നമായി ഉയരുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു സ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അയണ്‍ ഫോണിക് ആസിഡ് ഗുളിക വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതുമൂലം യാതൊരുവിധ ദോഷഫലങ്ങളുമുണ്ടാവില്ലെന്ന് പഠന ങ്ങള്‍ വ്യക്തമാക്കിയിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.

ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ക്കു പ്രകൃതിവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. ഇ.പി. ജയരാജന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് 42 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. ഗാര്‍ഹിക, വ്യാവസായിക സ്ഥാപനങ്ങള്‍ക്കു പാചകവാതകം ലഭ്യമാക്കുന്നതരത്തിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി സ്ഥലം വിലനല്‍കി ഏറ്റെടുക്കുകയല്ല ചെയ്യുന്നത്.


പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനു ഭൂഉടമകളില്‍നിന്ന് അനുവാദം വാങ്ങുകയാണു ചെയ്യുന്നത്. പൈപ്പ്ലൈന്‍ കടന്നുപോവുന്ന സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നാണു വ്യവസ്ഥ.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കുന്നതു 10 മീറ്ററായി കുറച്ചിട്ടുണ്ട്. ഈ സ്ഥലത്ത് യാതൊരുവിധ കെട്ടിടനിര്‍മാണവും കൃഷിയും പാടില്ലെന്നു നിര്‍ദേശിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിര്‍മിതികേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുഃന സംഘടിപ്പിക്കുന്ന കാര്യം പരിശോധിച്ചു തീരുമനിക്കുമെന്നു ധനമന്ത്രി കെ. എം. മാണി നിയമസഭയെ അറിയിച്ചു. കെ. മുരളീധരന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

മഹാത്മാഗാന്ധി ദേശീയ ഗ്രാ മീണ തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ സംസ്ഥാനത്തിനും ബാധകമാണെന്നു മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. കേന്ദ്രത്തിന്റെ ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതിയാണിത്. കേരളത്തിന്റെ ആവശ്യം വേതനം 200 ആക്കി ഉയര്‍ത്തണമെന്നാണെ ന്നും മന്ത്രി പറഞ്ഞു.

ബദല്‍ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആയി മാറ്റുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. റോഷി അഗസ്റിന്‍ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

വിദ്യാഭ്യാസ അവകാശനിയമം വരുമ്പോള്‍ ഏകാധ്യാപക വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.